കേരളം ആവേശപൂർവ്വം കാത്തിരിക്കുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും 9 ദിവസങ്ങൾ. ഓണാഘോഷങ്ങളുടെ തിരക്കുകൾക്കൊടുവിൽ മലയാളികൾ ആകാംഷയുടെ മുൾ മുനയിലാണ്. ഓണം ബമ്പർ ഓരോ വർഷവും കൂടുതൽ ജനശ്രദ്ധ നേടാറുണ്ട്. എന്നാൽ ഈ വർഷം കൂടുതൽ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. മാത്രമല്ല ഇത്തവണ ബമ്പറിന് ഏറെ പ്രത്യകതകളുമുണ്ട്.
ഇനിയുള്ള ഓരോ ദിവസവും ആളുകളിൽ പ്രതീക്ഷ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ സ്വന്തം ഓണം ബമ്പറിന് അന്യ സംസ്ഥാനത്ത് നിന്നു പോലും അവകാശികൾ എത്താൻ സാധ്യതയുണ്ട്. കാരണം കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശിയാണ് ഓണം ബമ്പർ അടിച്ചത്. അതും നാലു പേർ ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇതേ രീതി തന്നെ ഈ വർഷവും ആവർത്തിക്കുമോ എന്നാണ് എല്ലാവരുടേയും ചിന്ത. കഴിഞ്ഞ തവണ തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ പാലക്കാട് നിന്ന് എടുത്ത ടിക്കറ്റിനാണ് ബമ്പർ അടിച്ചത്.
ഇതൊരു ഭാഗ്യ പരീക്ഷണമാണ്. ഒരുപക്ഷേ ഇതേ ഫോർമാറ്റ് മറ്റുള്ളവരും ഈ തവണ പരീക്ഷിക്കാതിരിക്കില്ല. അതിനാൽ ഇത്തവണ അന്യ ജില്ലകളിൽ നിന്ന് ആളുകൾ പാലക്കാട് വന്ന് ടിക്കറ്റ് എടുക്കാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ ഈ വർഷവും റെക്കോർഡ് ടിക്കറ്റ് വിൽപനയാണ് നടന്നത്. എട്ടര ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞത്. ഇനിയും വിൽപന മുന്നോട്ട് കുതിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. തൊട്ടു പിന്നാലെ തിരുവനന്തപുരം ഇഞ്ചോടിഞ്ച് പോരാട്ടവുമായുണ്ട്.
തിരുവനന്തപുരത്തിനു പിന്നിൽ മുന്നാം സ്ഥാനത്തുള്ളത് തൃശൂർ ജില്ലയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 75.76 ലക്ഷം ടിക്കറ്റുകളാണ് കേരളത്തിൽ മൊത്തത്തിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ തവണ 80 ലക്ഷം ടിക്കറ്റ് അച്ചടിച്ചപ്പോൾ 7576000 ടിക്കറ്റ് വിറ്റ് പോയിരുന്നു. നിലവിൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഈ വട്ടം ബ്രെയ്ക്ക് ചെയ്തിരിക്കുകയാണ്. 90 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് നിയമപ്രകാരം അച്ചടിക്കാനാകുക. അത്രയും ടിക്കറ്റുകൾ ഇത്തവണ വിറ്റഴിയുമെന്നാണ് പ്രതീക്ഷ.

25 കോടി നേടാൻ പോകുന്ന ആ ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി ഏത് ജില്ലയിൽ നിന്നാണെന്ന് കേരളം ഉറ്റുനോക്കുന്നു. പാലക്കാട് നിന്ന് ഇത്തവണ പല കോടീശ്വരൻമാരും ഉണ്ടാവാൻ സാധ്യതയുണ്ട്. 2024ൽ സമ്മാന രീതിയുടെ അടിസ്ഥാനത്തിൽ 22 കോടീശ്വരൻമാരാണ് ജനിക്കുന്നത്. അതായത് 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം നൽകുന്നത്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ് ഒറ്റ നറുക്കെടുപ്പിൽ ഉണ്ടാവുന്നത്.
ഇവരെല്ലാം പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഭാഗ്യം തേടി ആളുകൾ ഈ ജില്ലകളിലേക്ക് യാത്ര ചെയ്ത് അവിടെ നിന്നും ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലോട്ടറി എടുക്കുന്നുണ്ട്. നിലവിലെ ടിക്കറ്റ് വിൽപന കണക്കാക്കിയാൽ ഇനിയുള്ള ദിവസങ്ങൾ വളരെ സങ്കീർണമാണ്. മൂന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപയാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ. ഓണം ബമ്പർ പുറത്തിറക്കിയ ഓഗസ്റ്റ് ഒന്നിന് മാത്രം വിറ്റഴിച്ച ടിക്കറ്റുകളുടെ എണ്ണം ആറ് ലക്ഷത്തിലധികമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications