ഓണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. എങ്കിലും ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. ഇതുവരെ 32.5 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന നടന്നു. 36 ലക്ഷം ടിക്കറ്റുകലാണ് നിലവിൽ അച്ചടിച്ചിരിക്കുന്നത്. എന്നാൽ ടിക്കറ്റിന് ആവശയക്കാർ കൂടിയതോടെ അധികമായി 4 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാൻ ഓർഡർ നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചു. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
നറുക്കെടുപ്പ്
സെപ്റ്റംബർ 20നാണ് ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ്. കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഭാഗ്യം പരീക്ഷിക്കുന്നതിനായാണ് ഇത്തവണയും ആളുകൾ ആകാംക്ഷയോടെ ടിക്കറ്റുകൾ വാങ്ങുന്നത്.
സമ്മാന തുക
കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബംബറിന് നൽകി വരുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം 6 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.
ലാഭം
ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി ഡോ ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications