25 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? റിസൾട്ട് പുറത്ത് വരാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. ഒക്ടോബർ 9 നാളെ ഉച്ചക്ക് 2 മണിക്ക് ആ ഭാഗ്യശാലിയെ കണ്ടെത്തും. ഗോര്‍ക്കി ഭവനില്‍ വെച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. ഏറെ ആകാംഷ നിറഞ്ഞ മണിക്കൂറുകളാണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നിങ്ങളാണോ ആ കോടീശ്വരൻ എന്ന് നാളെ അറിയാം.
ഇത്തവണത്തെ ടിക്കറ്റ് വിൽപ്പന വമ്പൻ റെക്കോർഡായിരുന്നു. 80 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് മൊത്തത്തിൽ വിപണിയിൽ ഇറക്കിയത്. അതിൽ 70 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. അതായത് ഒക്ടോബർ 7 തിങ്കളാഴ്ച നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റു പോയത്. ഇതിൽ പ്രധാനമായും പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവും അധികം ടിക്കറ്റുകൾ വിൽപ്പന നടത്തിയത്. പാലക്കാട് മാത്രം അഞ്ച് ലക്ഷം ടിക്കറ്റ് വിറ്റഴിച്ചു.
തൊട്ടു പിന്നാലെ തിരുവനന്തപുരവും തൃശുരൂം രണ്ടും മൂന്നും സ്ഥാനങ്ങളിലായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മൂന്നര ലക്ഷം ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തൃശൂർ ജില്ലയിൽ മൂന്നു ലക്ഷം ടിക്കറ്റുകളും വിറ്റുപോയി.
ഇത്തവണ 20ലേറെ കോടീശ്വരൻമാർ
ഒന്നാം സമ്മാനം 25 കോടിയാണ്. എന്നാൽ രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്ക് നൽകും. അതായത് ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് പുറമേ ഏജന്റ് അടക്കം 21 പേർ കൂടി കോടീശ്വരൻമാർ ആവുന്നു. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ സീരീസിലും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. നാലും അഞ്ചും സ്ഥാനക്കാർക്ക് യാഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നൽകുന്നു.
10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. നറുക്കെടുപ്പ് ഫലം നിങ്ങൾക്ക് ഓൺലൈനായിട്ടും യൂട്യൂബിലൂടെ ലൈവായി കാണാനുമാകും.

ഓണം ബമ്പർ BR-99 ടിക്കറ്റ് നഷ്ടപ്പെട്ടാൽ?
ഓണം ബമ്പർ BR-99 ടിക്കറ്റ് നിങ്ങൾ എടുത്തോ? എങ്കിൽ ടിക്കറ്റ് സൂക്ഷിച്ചു വെക്കുക. ടിക്കറ്റുകൾ അലക്ഷ്യമായി വെച്ചാൽ തീർച്ചയായും അത് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഓണം ബമ്പർ ടിക്കറ്റ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യാം? ഇതൊരു വലിയ ചോദ്യ ചിന്ഹമാണ്. ഒരുപക്ഷേ നിങ്ങളുടെ കൈയിൽ നിന്ന് ഇത് അറിയാതെ നഷ്ടപ്പെട്ടതിനു ശേഷം ആ ടിക്കറ്റിന് ബമ്പർ അടിക്കുകയാണെങ്കിൽ അടിച്ച തുക എങ്ങനെ നിങ്ങൾക്ക് സ്വന്തമാക്കാം?
തീർച്ചയായും ടിക്കറ്റ് നഷ്ടപ്പെട്ടു പോയാൽ ആ നമ്പറിന് ഭാഗ്യം ഉണ്ടെങ്കിലും നിങ്ങൾക്ക് ആ തുക ലഭിക്കില്ല. കാരണം ബമ്പർ അടിച്ചാൽ പോലും നിങ്ങളുടെ തിരിച്ചറിയൽ രേഖയോടൊപ്പം ഒറിജിനൽ ടിക്കറ്റും ജില്ലാ ലോട്ടറി സമർപ്പിക്കേണ്ടതുണ്ട്. ഇത് നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്. മറ്റു സേവനങ്ങൾ പോലെ ഡിജിറ്റൽ രേഖയായി ലോട്ടറി സമർപ്പിക്കാൻ സാധിക്കില്ല. അതിനാൽ ടിക്കറ്റ് നഷ്ടപ്പെട്ടാൽ ഒരു ഭാഗ്യദേവതയും നിങ്ങളെ കടാക്ഷിക്കില്ല എന്നത് ഉറപ്പാണ്.
അതിർത്തി വിട്ട് ആളുകൾ
കേരളത്തിനു പുറത്ത് നിന്നു പോലും ആളുകൾ ഇവിടെ വന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം തമിഴ്നാട് സ്വദേശിക്കായിരുന്നു ഭാഗ്യം തേടിയെത്തിയത്. ഈ തവണയും ആ ട്രെൻഡ് ആവർത്തിക്കുമോ? ആന്ധ്രാപ്രദേശിൽ നിന്നും ആളുകളുടെ പ്രവാഹം പാലക്കാട് ജില്ലയിലേക്ക് ഉണ്ടായി എന്നത് ഒട്ടും അതിശയിപ്പിക്കുന്ന കാര്യമല്ല.
ഒക്ടോബർ 9
ടിക്കറ്റുകളെല്ലാം കൈവശം തന്നെ സൂക്ഷിക്കുക. നാളെ കൃത്യം 2 മണിക്ക് ഈ വർഷത്തെ കോടീശ്വരനെ അറിയാം. ടിക്കറ്റ് ഒരു കാരണവശാലും നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ


Click it and Unblock the Notifications