ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറി അടിച്ചത് ആർക്കെന്ന ചോദ്യമാണ് കഴിഞ്ഞ രണ്ട് ദിവസം മലയാളികൾ ചോദിച്ചത്. വലിയ ട്വിസ്റ്റുകൾക്ക് ശേഷം ആ ഭാഗ്യവാൻ സ്വയം പരിജയപ്പെടുത്തി. ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായർക്കാണ് ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുക. നേരത്തെ നെട്ടൂർ സ്വദേശിയായ യുവതിക്കാണ് ലോട്ടറി അടിച്ചതെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് ഇതോടെ തെളിഞ്ഞു.
ലോട്ടറി എടുത്തത് ജോലിക്ക് പോകും വഴി
നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. സാധാരണ ലോട്ടറി എടുക്കുന്ന പതിവില്ല. എന്നാൽ ഇത്തവണ ഭാഗ്യം പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജോലിക്ക് പോകും വഴി നെട്ടൂരിൽ തന്നെയുള്ള ലോട്ടറി കടയിൽ നിന്നും ബമ്പർ വാങ്ങിയത്. ശനിയാഴ്ച ലോട്ടറി റിസൾട്ട് വന്നപ്പോൾ തന്നെ ഒന്നാം സമ്മാനം ഉറപ്പിച്ചു. എന്നാൽ ആരോടും പറഞ്ഞില്ല. വീട്ടിലെത്തി സീരിയൽ നമ്പർ ഒത്തുനോക്കി ഉറപ്പിച്ച ശേഷം സഹോദരനോട് പറഞ്ഞു. ലോട്ടറി അടിച്ചത് അറിഞ്ഞപ്പോൾ വീട്ടുകാരും ഹാപ്പി. എന്നാൽ ആരും പുറത്ത് പറഞ്ഞില്ല.
ഇന്നും ജോലിക്കെത്തി
25 കോടിയുടെ ലോട്ടറി കീശയിലുണ്ടെങ്കിലും ഭാഗ്യം തുണച്ച കാര്യം ശരത് വീട്ടുകാരോടല്ലാതെ മറ്റാരോടും പറഞ്ഞില്ല. ഇന്നും പതിവ് പോലെ ജോലിക്കെത്തി. അവിടെയും ആരോടും ലോട്ടറി അടിച്ച കാര്യം പറഞ്ഞില്ല. ബാങ്കില്‍ പോകാനുണ്ട്, ആശുപത്രിയിലും പോകണം എന്ന് പറഞ്ഞ് ഉച്ചവരെ ലീവെടുത്തു. അതിന് ശേഷമാണ് സഹോദരനൊപ്പം തുറവൂരിലെ എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്. മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെയാണ് സുഹൃത്തുക്കളും ശരത്താണ് 25 കോടിയുടെ ഉടമ എന്ന് അറിഞ്ഞത്.

കൃത്യമായ പ്ലാൻ ഇല്ല
അച്ഛനും അമ്മയും സഹോദരനും ഭാര്യയും ആറ് വയസുള്ള കുഞ്ഞുമാണ് ശരതിനുള്ളത്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് പ്ലാന്‍ ഒന്നുമില്ല. കുടുംബവുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാമെന്ന് ബാങ്ക് അധികൃതര്‍ ശരതിനോട് പറഞ്ഞിട്ടുണ്ട്.
നെട്ടൂർ സ്വദേശിനിക്കല്ല
നെട്ടൂർ സ്വദേശിയായ സ്ത്രീക്കാണ് ഓണം ബമ്പർ ലോട്ടറി അടിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. അതിനെ ന്യായീകരിക്കുന്ന രീതിയിൽ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിൽപ്പന നടത്തിയ ഏജന്‍റ് ലതീഷ് സൂചനകളും നൽകിയിരുന്നു. ലോട്ടറി അടിച്ചത് നെട്ടൂർ തന്നെയുള്ള ഒരു സ്ത്രീക്കാണെന്നും നറുക്കെടുപ്പിന്‍റെ തലേന്നാണ് ടിക്കറ്റ് എടുത്തതെന്നും ലതീഷ് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നും കടയുടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ കണക്ക് കൂട്ടലുകൾ ഇപ്പോൾ തെറ്റിയിരിക്കുകയാണ്. ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications