പഞ്ഞ മാസത്തിനു ശേഷം സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ആഘോഷമാണ് ചിങ്ങമാസത്തോടെ വരമായത്. ചിങ്ങത്തിൽ പ്രധാന ആഘോഷം ഓണം തന്നെ. എന്നാൽ നമ്മൾ മലയാളികൾക്ക് ഓണം പോലെ ഓണം ബമ്പറും ഏറെ പ്രധാനമാണല്ലോ!. ഓണം ബമ്പർ BR 105ൻ്റെ വിൽപ്പനയും ഏറെ ആവേശത്തോടെ പൊടിപൊടിക്കുന്നുണ്ട്. 25 കോടിയുടെ ഭാഗ്യശാലി ആരായിരിക്കും? കാത്തിരിക്കാം, സെപ്റ്റംബർ 27 വരെ. അതായത് സെപ്റ്റംബർ 27നാണ് ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്.
ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് സ്വന്തമാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് ഉറപ്പാക്കുന്നു. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. ആറാം സമ്മാനം മുതൽ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ ഒട്ടനവധി സമ്മാനങ്ങളും നേടാം. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരിസുകളിലായിട്ടാണ് ഓണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്ന ഏറ്റവും വലിയ ബമ്പറാണ് ഓണം ബമ്പർ. 25 കോടിയെന്ന ബമ്പറടിക്കുമ്പോൾ സത്യത്തിൽ എത്ര രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഇതൊരു വലിയ ചോദ്യം തന്നെയല്ലേ? കാരണം, ലോട്ടറി തുകയിൽ നിന്നും നിശ്ചിത തുക നികുതിയിലേക്ക് ഈടാക്കുന്നുണ്ട്. ഇത്തവണ ഏജൻ്റ് ഉൾപ്പെടെ ഓണം ബമ്പറിലൂടെ മൊത്തം 22 കോടിപതികളാണ് ജനിക്കുന്നത്.

25 കോടി ബമ്പറടിച്ചയാൾക്ക് എത്ര രൂപ ലഭിക്കും?
ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടി അടിച്ചാൽ ആ തുക മുഴുവൻ ഭാഗ്യശാലിക്ക് സ്വന്തമാകുന്നില്ല. ഇതിൽ ആദ്യം ഏജൻ്റ് കമ്മീഷൻ നൽകണം. അത് മൊത്തം തുകയുടെ 10 ശതമാനമാണ്. അതായത് 25 കോടിയിൽ നിന്നും 2.5 കോടി രൂപ കമ്മീഷൻ ഈടാക്കും. അതിനു ശേഷം ബാക്കി 22.50 കോടി രൂപയുണ്ടാകും. എന്നാൽ ഈ തുകയും നിങ്ങൾക്ക് ലഭിക്കില്ല.
22.5 കോടി രൂപയിൽ നിന്നും നികുതി നൽകേണ്ടി വരും, ഇത് 30 ശതമാനമായിരിക്കും. അങ്ങനെയെങ്കിൽ ഏകദേശം 6.75 കോടി രൂപ ഈടാക്കുന്നു. 25 കോടിയിൽ നിന്നും ഇത്രയും തുക ഈടാക്കിയാൽ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തുന്നത് 15.75 കോടിയാണ്. എന്നാൽ ഭാഗ്യശാലിക്ക് ഈ തുക ലഭിച്ചാലും നിങ്ങൾ മറ്റു ചില നികുതികൾ അടക്കേണ്ടി വരും എന്നത് ഓർമിക്കുക.
മറ്റു നികുതികൾ
50 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകേണ്ടി വരും. ഇത് അക്കൗണ്ടിലെ പണത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. അതായത് 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനം നൽകേണം. 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും, 5 കോടി വരെ 25 ശതമാനവും ഈടാക്കും. അതിന് മുകളില്‍ വരുമാനമുള്ളവർ 37 ശതമാനം സര്‍ചാര്‍ജ് നൽകേണം. ഇവിടെ 15 കോടിയിലധികം പണം ലഭിച്ചതിനാൽ നിങ്ങൾ 37 ശതമാനം നൽകേണ്ടി വരും.
നിങ്ങൾ ആദായ നികുതിയിൽ അടക്കുന്ന 6.75 കോടിയുടെ 37 ശതമാനമാണ് സർചാർജായി ഈടാക്കുന്നത്. അത് ഏകദേശം 2,49,75,000 രൂപയാണ്. മാത്രമല്ല ഇതിൽ നിന്നും ആരോഗ്യ, വിദ്യാഭ്യാസ സെസ് 4% നൽകേണ്ടി വരും. ഇത് ഏകദേശം 36,99,000 രൂപയായിരിക്കും. ഇത്രയും തുക മാറ്റി വെച്ചാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് 12.89 കോടി രൂപയാണ്.
25 കോടിയിൽ നിന്നും കോടികളും, ലക്ഷങ്ങളും നികുതിയിലേക്ക് അടക്കേണ്ടി വരുന്നതിനാൽ ബമ്പർ തുക അടിച്ചാൽ 15 കോടി പോലും ഭാഗ്യശാലിക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications