മൺസൂർ ബമ്പറിന്റെ ആവേശം അവസാനിച്ചതിനു പിന്നാലെ അടുത്ത ബമ്പറും വിപണിയിൽ എത്തി. അതെ, 25 കോടിയുടെ ഓണം ബമ്പർ BR 105 വിൽപ്പന ആരംഭിച്ചു. ബമ്പറുകളിൽ ഏറ്റവും വലിയ ഭാഗ്യക്കുറിയാണ് ഓണം ബമ്പർ. ഇത്തവണ ആരായിരിക്കും 25 കോടി സ്വന്തമാക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറി വിപണിയിലിറക്കിയത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലം സെപ്റ്റംബർ 27ന് നടക്കും.
25 കോടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ ഓണം ബമ്പർ എടുത്തോളൂ. ഇത്തവണത്തെ ഓണം കളറാക്കാൻ ഓണം ബമ്പർ എത്തിയതോടെ ആളുകളെല്ലാം ഏറെ ആവേശത്തിലാണ്. കഴിഞ്ഞ വർഷം കർണാടക സ്വദേശിക്കാണ് 25 കോടി അടിച്ചത്. ഇത്തവണയും കേരളത്തിൻ്റെ ഓണം ബമ്പർ മറുനാടൻ സ്വദേശികൾ സ്വന്തമാക്കുമോ?
സമ്മാന ഘടന
ഇത്തവണയും സമ്മാന ഘടനയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് സ്വന്തമാക്കാം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ഉറപ്പാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് കിട്ടും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം.
ആറാം സമ്മാനം മുതൽ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും നിങ്ങൾക്ക് സ്വന്തമാക്കാം. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരിസുകളിലായിട്ടാണ് ഓണം ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. ഓണം ബമ്പറിലൂടെ മൊത്തം 22 കോടിപതികളാണ് ജനിക്കുന്നത്. അതായത് ഒന്നാം സമ്മാനത്തിനു പുറമേ 20 പേർക്കും 1 കോടി വീതം ലഭിക്കും. മാത്രമല്ല ബമ്പർ ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻ്റ് കമ്മീഷൻ 2.5 കോടിയോളമായിരിക്കും.

വിൽപ്പന പൊടിപൊടിക്കുമോ?
മൊത്തം 5,34,670 പേര്‍ക്ക് 125.54 കോടി രൂപയാണ് ഓണം ബമ്പറിൽ സമ്മാനത്തുകയായി നൽകുന്നത്. കഴിഞ്ഞ വർഷവും ഇതേ സമ്മാനഘടന തന്നെയായിരുന്നു. വിൽപ്പനയിലും ഇത്തവണ വമ്പൻ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ വർഷം 71.5 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പന നടത്തിയത്. ഇത്തവണ അതിലും ഉയർന്ന വിൽപ്പന റെക്കോർഡ് സംഭവിച്ചേക്കും.
ബമ്പർ വിപണിയിൽ എത്തി
ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഓണം ബമ്പർ പ്രകാശനം ചെയ്തത്. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ ആൻ്റണി രാജു, വികെ പ്രശാന്ത് എന്നിവരും പങ്കെടുത്തു. ഈ വര്‍ഷത്തെ ഓണം ബംബര്‍ വിജയിക്കട്ടെയെന്നും ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
