കാത്തിരുന്ന് മടുത്തോ? കഴിഞ്ഞ ആഴ്ച നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം നാളെ ഉച്ചക്ക് രണ്ട് മണിയോടെ എത്തും. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പല കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആർക്കായിരിക്കും ഈ വർഷത്തെ ബമ്പറടിക്കുന്നത്?
കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്നത് ഓണം ബമ്പറാണ്. 25 കോടിയെന്ന ഒന്നാം സമ്മാനം നിങ്ങൾക്കായിരിക്കുമോ? ഇത്തവണ ഓണം ബമ്പർ നറുക്കെടുപ്പിലൂടെ മൊത്തം 22 കോടീശ്വരൻമാരാണ് ജനിക്കുന്നത്. ഒന്നാം സമ്മാനം 25 കോടിക്ക് പുറമേ 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നത് 1 കോടി രൂപ വീതമാണ്. മാത്രമല്ല, 25 കോടി അടിച്ചാൽ ടിക്കറ്റ് വിറ്റ ഏജൻ്റിന് ലഭിക്കുന്നത് ഏകദേശം 2.5 കോടി രൂപയാണ്.
സമ്മാനത്തുക
ഇത്തവണ സമ്മാന ഘടനയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഒന്നാം സമ്മാനം 25 കോടിയും, രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കും സ്വന്തമാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് . നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമേ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ നിരവധി മറ്റു സമ്മാനങ്ങളും ഉറപ്പാക്കാം.
വിൽപ്പനയിൽ മുന്നിൽ പാലക്കാട്
ഇത്തവണ മൊത്തം 90 ലക്ഷം എന്ന റെക്കോർഡ് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ 80 ലക്ഷത്തോളം ഓണം ബമ്പർ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വിൽപ്പനയിൽ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് മുന്നിൽ. ഇവിടെ 17 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റ് കഴിഞ്ഞു. തൊട്ടു പിന്നിൽ തൃശൂരും, തിരുവനന്തപുരവും ഉണ്ട്.

ഓണം ബമ്പറടിച്ചാൽ എന്തു ചെയ്യണം?
25 കോടിയെന്ന ബമ്പർ സമ്മാനം സാധാരണക്കാരന് സ്വപ്ന തുല്യമായ തുകയാണ്. അതിനാൽ തന്നെ ഓണം ബമ്പറിൻ്റെ ഭാഗ്യം ചിലപ്പോൾ നിങ്ങളെയും തേടിയെത്തും. സത്യത്തിൽ ഈ 25 കോടി അടിച്ചാൽ അത് പൂർണമായും നിങ്ങളുടെ അക്കൗണ്ടിലെത്തില്ല. ആദ്യം 25 കോടിയിൽ നിന്നും 10% ഏജൻ്റ് കമ്മീഷനായി നൽകേണ്ടി വരും. പിന്നീട് നികുതിയും സെസും എല്ലാം കുറക്കുമ്പോൾ അവസാനം ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തുന്നത് ഏകദേശം 12.89 കോടി രൂപയായിരിക്കും. എന്നാൽ 25 കോടി ബമ്പറടിച്ചാൽ എന്തെല്ലാം ചെയ്യണമെന്ന് നിങ്ങൾക്കറിയാമോ? വിശദമായി അറിയാം;
1) ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബമ്പർ ടിക്കറ്റ് സുരക്ഷിതമാക്കുക എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ടിക്കറ്റിന് പുറകുവശത്ത് നിങ്ങളുടെ പേരും മേൽവിലാസവും എഴുതുക. മാത്രമല്ല ഈ ടിക്കറ്റ് കേടുപാടില്ലാതെ സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
2) ബമ്പറടിച്ചാൽ ടിക്കറ്റുമായി ഉടൻ തന്നെ അടുത്തുള്ള ബാങ്കിലോ അല്ലെങ്കിൽ ഭാഗ്യക്കുറി ഓഫീസിലോ ബന്ധപ്പെടുക.
3) അതിനു ശേഷം അവർ നിർദ്ദേശിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.
4) ടിക്കറ്റിൻ്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പി എടുക്കുകയും, ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം.
5) അപേക്ഷയോടൊപ്പം ആധാർ, പാൻ കാർഡ് തുടങ്ങിയ അംഗീകൃത തിരിച്ചറിയൽ രേഖയുടെ പകർപ്പും നൽകേണ്ടതുണ്ട്.
6) ലോട്ടറി വെബ്സൈറ്റിൽ നിന്നും സ്റ്റാമ്പ് രസീത് ഡൗൺലോഡ് ചെയ്യണം. ഇതിൽ ഒരു രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
7) അതിനു ശേഷം സമ്മാനത്തുക ലഭിക്കേണ്ട ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകർപ്പും സമർപ്പിക്കണം.
നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സമ്മാനത്തുക കൈപ്പറ്റണം. അതിന് നേരിട്ട് ലോട്ടറി ഓഫീസിനെ സമീപിക്കേണ്ടതുണ്ട്. വലിയ സമ്മാനത്തുക ലഭിച്ചാൽ, സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഒരു സാമ്പത്തിക വിദഗ്ദ്ധൻ്റെ സഹായം തേടുന്നതും ഉചിതമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications