ഈ വർഷത്തെ ഓണം ബമ്പറിനായി കാത്തിരിക്കുകയാണോ? സെപ്റ്റംബർ 27ന് നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന ഓണം ബമ്പർ റിസൾട്ട് ഒക്ടോബർ 4നാണ് എത്തുന്നത്. ഇത് വിൽപ്പനയിൽ വീണ്ടും ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കി. 25 കോടിയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഈ തുകക്ക് വേണ്ടി കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്നു. എന്നാൽ ഇത്തവണ ആർക്കായിരിക്കും ആ ഭാഗ്യം ലഭിക്കുന്നത്?
500 രൂപ മുടക്കി ഓണം ബമ്പറെടുത്ത് 25 കോടി അടിച്ചാലും ആ തുക പൂർണ്ണമായും നിങ്ങൾക്ക് ലഭിക്കുമോ? തീർച്ചയായും ഇല്ല. ലോട്ടറി തുകക്ക് നിങ്ങൾ നികുതി അടക്കേണ്ടി വരും. അത് ലഭിക്കുന്ന തുകക്ക് അനുസരിച്ചായിരിക്കും വ്യത്യാസപ്പെടുന്നത്. 25 കോടിയെന്ന വലിയ തുകക്ക് വലിയൊരു തുക നികുതി ഇനത്തിലേക്കും അടക്കേണ്ടി വരുമെന്നത് തീർച്ച.
ഇത്തവണ ഏജൻ്റ് കമ്മീഷനും കൂടെ ചേർത്ത് മൊത്തം 22 കോടീശ്വരൻമാരാണ് ജനിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി നൽകുന്ന 20 പേർക്ക് ഒരു കോടി രൂപ വീതമാണ്. ഇവിടെ ബമ്പർ സമ്മാനമായ 25 കോടി ലഭിക്കുന്ന വ്യക്തിക്കും 1 കോടി ലഭിക്കുന്നവർക്ക് കൈയിൽ എത്ര രൂപ കിട്ടുമെന്ന് അറിഞ്ഞിരിക്കാം;

25 കോടിയിൽ എത്ര കിട്ടും?
25 കോടി അടിച്ചാൽ അതിൽ നിന്നും 10 ശതമാനം ഏജൻ്റ് കമ്മീഷനായി ഈടാക്കും. ഏകദേശം 2.5 കോടിയാണ് ഏജൻ്റിന് കമ്മീഷൻ ലഭിക്കുക. ബാക്കിയുള്ള 22.50 കോടി രൂപയിൽ നിന്ന് ടിഡിഎസ് ഈടാക്കും. 30 ശതമാനമാണ് ടിഡിഎസ് നൽകേണ്ടത്. അതായത് 6.75 കോടി രൂപ ടിഡിഎസ് നൽകണം. ബാക്കി തുകയായ 15.75 കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുന്നത്.
അഞ്ച് കോടിക്ക് മുകളിൽ വരുമാനമുണ്ടെങ്കിൽ 37 ശതമാനം സർചാർജ് നൽകണം. ഇതിൽ നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉൾപ്പെടുന്നു. അതായത് 15.75 കോടിയിൽ നിന്ന് സർചാർജും സെസും കുറച്ചാൽ ബാക്കി ലഭിക്കുന്ന 12,88,26,000 രൂപയാണ്. ഈ തുക നിങ്ങൾക്ക് സ്വന്തമാണ്.
ഒരു കോടി രൂപ അടിച്ചാൽ എത്ര കിട്ടും?
രണ്ടാം സമ്മാനമായി ലഭിക്കുന്നത് 1 കോടി രൂപയാണ്. ഈ 1 കോടിയിൽ നിന്ന് 10 ശതമാനം ഏജൻ്റ് കമ്മീഷൻ നൽകണം. ഇത് ഏകദേശം 10 ലക്ഷം രൂപയായിരിക്കും. ബാക്കി 90 ലക്ഷം രൂപയിൽ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും. ഇത് ഏകദേശം 27 ലക്ഷം രൂപയാണ്. ബാക്കി 63 ലക്ഷം രൂപയിൽ നിന്ന് സെസും ഈടാക്കിയാൽ സമ്മാനാർഹന് ലഭിക്കുന്നത് മൊത്തം 59,11,200 രൂപയാണ്.
ബമ്പറടിച്ചാലും തൊട്ടടുത്ത സമ്മാനങ്ങൾ അടിച്ചാൽ പകുതിയിൽ അധികം തുക നികുതിയിലേക്ക് അടക്കേണ്ടി വരുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. എങ്കിലും ഒന്നാം സമ്മാനം അടിക്കുന്ന വ്യക്തിക്ക് വലിയൊരു തുക കൈയിൽ കിട്ടുന്നു. ഇത്തവണ ആരായിരിക്കും ആ ഭാഗ്യശാലി? കാത്തിരിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
