ഓണം ബമ്പറിനായി കാത്തിരിക്കുകയാണോ? ഈ വർഷത്തെ ഓണം ബമ്പറിൻ്റെ നറുക്കെടുപ്പിന് ഇനി വെറും 4 ദിവസങ്ങൾ മാത്രം. 25 കോടിയുടെ ഭാഗ്യശാലി ആരായിരിക്കും? കേരളത്തിലെ ഏറ്റവും വലിയ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27ന് ഉച്ചക്ക് നടക്കും. ഓണം ബമ്പറിൻ്റെ ടിക്കറ്റ് വില 500 രൂപയാണ്. 25 കോടിയെന്ന സ്വപ്നത്തിലേക്ക് എത്താൻ ഇതുവരെ 70 ലക്ഷത്തിലധികം ആളുകളാണ് ഓണം ബമ്പർ ടിക്കറ്റ് കരസ്ഥമാക്കിയിരിക്കുന്നത്.
ഇത്തവണ ബമ്പറടിച്ചാൽ ആ പണം നിങ്ങൾ എന്തു ചെയ്യും? ലിസ്റ്റുകൾ ഒരുപാടുണ്ടാവുമല്ലോ, പക്ഷേ ഈ ബമ്പർ തുക എങ്ങനെ കൈപ്പറ്റണം? ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 25 കോടി ബമ്പറടിച്ചാൽ എന്തെല്ലാം രേഖകൾ നിങ്ങൾ സമർപ്പിക്കേണ്ടി വരുമെന്നും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം;
1. ലോട്ടറി വാങ്ങിയാൽ ആദ്യം ചെയ്യേണ്ടത് അതിന്റെ പുറകില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും എഴുതിച്ചേർക്കുക എന്നതാണ്. ഇത്തരത്തിൽ രേഖപ്പെടുത്തുന്നതിലൂടെ നിങ്ങൾ വാങ്ങിയ ലോട്ടറിയാണിതെന്ന് വ്യക്തമാകും.
2. നറുക്കെടുപ്പ് ഫലം എത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ നമ്പർ ലിസ്റ്റിലുണ്ടോ എന്ന് ഉറപ്പാക്കുക. അതിനു ശേഷം മാത്രം സമ്മാനം കൈപ്പറ്റുന്നതിനായി അപേക്ഷിക്കാം. അപേക്ഷയില്‍ നിങ്ങളുടെ ശരിയായ പേരും വിലാസവും നൽകണം.

3. ശേഷം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെയും കോപ്പി എടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
4. നിങ്ങൾ സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നൽകണം. ഈ ഫോട്ടോയും ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
5. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോറം ഡൗണ്‍ലോഡ് ചെയ്ത് അതിൽ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കുക. മാത്രമല്ല ഫോമിലെ ഓരോ കോളവും ശരിയായ രീതിയിൽ പൂരിപ്പിക്കുക.
6. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കാണ് സമ്മാനം ലഭിച്ചതെങ്കിലും പേടിക്കേണ്ട. അപേക്ഷക്കൊപ്പം കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങളും ഹാജരാക്കിയാൽ മതി.
7. ഒന്നിലധികം ആളുകൾ ചേർന്ന് എടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചാൽ അതിൽ ഒരാൾക്ക് മാത്രമേ സമ്മാനം കൈപ്പറ്റാനുള്ള അർഹത ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ ഒരാളെ എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കുക. മാത്രമല്ല ഈ വ്യക്തിയെ ചുമതലപ്പെടുത്തുന്നതിന് മറ്റ് അംഗങ്ങളെല്ലാം ചേര്‍ന്ന് 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം.
8. അപേക്ഷയോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് സമർപ്പിക്കുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
9. ദേശസാത്കൃത ബാങ്ക്, ഷെഡ്യൂള്‍ ബാങ്ക്, സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിലും നിങ്ങൾക്ക് ടിക്കറ്റ് സമർപ്പിക്കാൻ സാധിക്കും.
10. ബാങ്കില്‍ ടിക്കറ്റ് നല്‍കുമ്പോള്‍, സമ്മാനാര്‍ഹനില്‍ നിന്ന് അധികാര സാക്ഷ്യപത്രം, ബാങ്കിന്റെ സാക്ഷ്യപത്രം, സമ്മാനത്തുക വാങ്ങാന്‍ അധികാരപ്പെടുത്തിയ സാക്ഷ്യപത്രം എന്നീ രേഖകൾ ബാങ്ക് നേരിട്ട് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയയ്ക്കുന്നു.
ഇത്രയും കാര്യങ്ങളാണ് ലോട്ടറി ടിക്കറ്റ് അടിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എന്നാൽ സമ്മാനാർഹമായ ലോട്ടറി നഷ്ടപ്പെടുകയോ അത് നശിച്ചു പോവുകയോ ചെയ്താൽ സമ്മാനം ലഭിക്കണമെന്നില്ല. അതിനാൽ ലോട്ടറി എടുത്താൽ അത് സൂക്ഷിച്ചു വെക്കുവാൻ മറക്കണ്ട. ഈ വർഷത്തെ ഓണം ബമ്പർ നിങ്ങൾക്കു തന്നെ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications