25 കോടിയുടെ ഭാഗ്യവാനെ അറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 25 കോടി ഒന്നാം സമ്മാനമായെത്തിയ ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 27നാണ്. ഇതുവരെ ഏകദേശം 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകളാണ് വിറ്റ് പോയത്. വരും ദിവസവും ടിക്കറ്റ് വിൽപ്പന തുടർന്നാൽ ഇത്തവണ വിൽപ്പനയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കും എന്ന് ഉറപ്പാണ്. കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇത്തവണ 75 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റ് പോകുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും നമുക്ക് ഓണം ബമ്പർ ടിക്കറ്റിന്‍റെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
സമ്മാനങ്ങൾ നിരവധി
25 കോടിയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് സ്വന്തമാക്കാം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ഉറപ്പാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് കിട്ടും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. സമാശ്വാസ സമ്മാനം 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും.
25 കോടി അടിച്ചാൽ എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക, അതായത് 2.5 കോടി രൂപ. ഏജൻ്റ് കമ്മീഷൻ കഴിഞ്ഞാൽ ബാക്കിയുള്ള തുക 22 കോടി അൻപത് ലക്ഷം . ഈ തുകയിൽനിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും, അതായത് ആറ് കോടി 75 ലക്ഷം. ബാക്കി തുക, 15 കോടി 75 ലക്ഷം.
അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതിയിൽ 37 ശതമാനം സർചാർജ് ഉണ്ട്. ഈ സാഹചര്യത്തിൽ, ടിഡിഎസ് തുകയായ 6,75,00,000ൻ്റെ 37 ശതമാനം സർചാർജായി ഈടാക്കും, അതായത് 2,49,75,000 രൂപ. ടിഡിഎസിനും സർചാർജിനും (6,75,00,000+ 2,49,75,000= 9,24,75,000 രൂപ) നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉണ്ട്, അതായത് 36,99,000 രൂപ. ബാക്കിയുള്ള 15 കോടി 75 ലക്ഷത്തിൽനിന്ന് സർചാർജ്, സെസ് എന്നിവ കുറച്ച ശേഷം (157500000-2,49,75,000-36,99,000) ബാക്കി തുക 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

ടിക്കറ്റ് വിൽപ്പന തകൃതി
ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം കഴിഞ്ഞ 28-നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്. 500 രൂപയാണ് ടിക്കറ്റിന്‍റെ വില. പ്രകാശനം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴേക്കും 30 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റുപോയി. നറുക്കെടുപ്പിന് 17 ദിവസം ബാക്കി നിൽക്കെ ടിക്കറ്റ് വിൽപ്പന 40 ലക്ഷം കടന്നു. പാലക്കാട് ജില്ലയിലാണ് ബമ്പർ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നത്. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗം. കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത്.
ഭാഗ്യ നമ്പറുകൾ
2014 - TA 192044 - ആലപ്പുഴ
2015 - TE 513282 - തിരുവനന്തപുരം
2016 - TC 788368 - തൃശൂര്‍
2017 - AJ 442876 - മലപ്പുറം
2018 - TB 128092 - തൃശൂര്‍
2019 - TM 160869 - ആലപ്പുഴ
2020 - TB 173964 - എറണാകുളം
2021 - TE 645465- കൊല്ലം
2022 - TJ 750605 - തിരുവനന്തപുരം
2023 - TE 230662 - കോഴിക്കോട്
2024 - TG 43222- വയനാട്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
