തിരുവോണം ബമ്പര്‍ br 105: 25 കോടിയുടെ ഭാഗ്യവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മറ്റന്നാളാണ്. അതായത് ഒക്ടോബർ നാലാം തീയ്യതി. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. നേരത്തെ സെപ്തംബർ 28- ആം തീയ്യതിയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ടിക്കറ്റുകൾ മുഴുവൻ വിറ്റ് തീരാതെ വന്നതോടെ നറുക്കെടുപ്പ് ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. മറ്റന്നാൾ ഉച്ചവരെ ടിക്കറ്റ് വാങ്ങാൻ സാധിക്കും.
ഒന്നാം സമ്മാനം 25 കോടി
എല്ലാവർക്കും അറിയുന്നത് പോലെ 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം - 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്. അഞ്ചാം സമ്മാനം - 2 ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. 5,000 മുതല്‍ 500 രൂപ വരെ സമ്മാനങ്ങള്‍ വേറെയുമുണ്ട്. ആകെ സമ്മാനത്തുക 140 കോടിയാണ്. 500 രൂപയാണ് ടിക്കറ്റ് വില.
കഴിഞ്ഞ തവണ കർണ്ണാടകയിൽ
2024-ലെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിനാണ്. കര്‍ണാടക പാണ്ഡ്യപുരം സ്വദേശിയാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ്ന ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പനമരത്തെ എസ്ജി ലക്കി സെന്ററാണ് എന്ജിആറിന് ടിക്കറ്റ് നല്‍കിയത്.

ഇത്തവണ പാലക്കാട് കൊണ്ടുപോകുമോ..?
2020 - TB 173964 - എറണാകുളം, 2021 - TE 645465- കൊല്ലം, 2022 - TJ 750605 - തിരുവനന്തപുരം, 2023 - TE 230662 - കോഴിക്കോട് എന്നിങ്ങനെയാണ് കഴിഞ്ഞ വർഷങ്ങളിലെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറും ടിക്കറ്റ് വിൽപ്പന നടത്തിയ ജില്ലയും. എന്നാ ഇത്തവണ ഒന്നാം സമ്മാനം പാലക്കാട് ജില്ല കൊണ്ടുപോകുമോ എന്നതാണ് ചർച്ച. കാരണം വേറെ ഒന്നും അല്ല. ഇത്തവണ ഏറ്റവും കൂടുതൽ ഓണം ബമ്പർ ടിക്കറ്റ് വിറ്റ ജില്ല പാലക്കാട് ആണ്.
അവസാനം പുറത്തുവന്ന കണക്കുകൾ പ്രകാരം 14,07,100 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റിരിക്കുന്നത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റിട്ടുണ്ട്. അതായത് രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ ജില്ലയെക്കാൾ 5 ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റത്. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയൊരു വിഭാഗവും. അതുകൊണ്ടുതന്നെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി ഇത്തവണയും കേരളത്തിന് പുറത്ത് നിന്നായിരിക്കുമോ എന്ന ആകാംഷയും നിലനിൽക്കുന്നുണ്ട്.
എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
