ഓണം ബമ്പർ അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. 25 കോടി എന്ന സ്വപ്നത്തിലേക്ക് ഇനി വെറും 3 ദിവസം മാത്രം ബാക്കി. 500 രൂപ മുടക്കി ഓണം ബമ്പർ ഭാഗ്യക്കുറി എടുത്തില്ലേ? ഭാഗ്യശാലിക്കായി കേരളം കാത്തിരിക്കുന്നു. ഓരോ ഭാഗ്യാന്വേഷികളും ഇത്തവണയും ഏറെ ആവേശത്തിൽ തന്നെയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും വലിയ സമ്മാനം ഓണം ബമ്പറാണ് നൽകുന്നത്. ഇത് തന്നെയാണ് ഓണം ബമ്പറിൻ്റെ സ്വീകാര്യത വർദ്ധിക്കുന്നതും.
എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഓണം ബമ്പർ ലോട്ടറി വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. എങ്കിലും ഭാഗ്യാന്വേഷികൾക്ക് പാലക്കാട്, തൃശൂർ ജില്ലകളിലെ ടിക്കറ്റുകളോടാണ് പ്രിയം കൂടുതൽ. സാധാരണയായി ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നതും പാലക്കാട് തന്നെയാണ്. ഭാഗ്യം കൂടുതലായും ഈ ജില്ലകളിലേക്ക് എത്തുന്ന എന്ന വിശ്വാസമാണ് ഭാഗ്യന്വേഷികൾക്ക് പ്രചോദനമാവുന്നത്. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്.
എല്ലാ ജില്ലയും ഒരുമിച്ച് കിട്ടും
സാധാരണ പാലക്കാട് പോയി ടിക്കറ്റ് എടുത്തിരുന്നവർക്ക് എളുപ്പ വഴിയുമായി തിരുവനന്തപുരത്ത് പുതിയൊരു സംവിധാനം എത്തിയിരിക്കുന്നു. അതായത് കേരളത്തിലെ 14 ജില്ലകളിലെ ടിക്കറ്റുകളെല്ലാം തിരുവനന്തപുരത്തെ ലോട്ടറി കടയിൽ തരംതിരിച്ച് വിൽക്കുന്നു. പാലക്കാടും തൃശൂരും നേരിട്ട് പോയി ടിക്കറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്.

തിരുവനന്തപുരത്ത് നിന്ന് ഏത് ജില്ലയിലെ ടിക്കറ്റ് വേണമെങ്കിലും ഇതിലൂടെ സ്വന്തമാക്കാം. എല്ലാ ജില്ലയുടെയും പേര് രേഖപ്പെടുത്തിയ ബോർഡിന് താഴെയാണ് ഓരോ ലോട്ടറികളും വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ഇത് വാങ്ങുന്നവർക്ക് എളുപ്പമാക്കും.
ഡിമാൻഡ് ഉയരുന്നു
തിരുവനന്തപുരത്തെ ഈ പുതിയ സംവിധാനത്തിനു കാരണം ടിക്കറ്റ് വിൽപ്പനയിലെ ഡിമാൻഡ് തന്നെയാണ്. പ്രത്യേകിച്ചും പാലക്കാട് ജില്ലയിലെ ടിക്കറ്റുകളോടുള്ള ആളുകളുടെ പ്രിയം വർദ്ധിക്കുന്നതും കാരണങ്ങളിലൊന്നാണ്. സത്യത്തിൽ എല്ലാ ജില്ലകളിലും ലോട്ടറി വിൽപ്പന കുതിക്കുന്നുണ്ട്. പക്ഷേ പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് എപ്പോഴും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ടിക്കറ്റുകൾ വാങ്ങാൻ എത്തുന്നവർ പോലും നമ്പറുകൾ പലകുറി കൂട്ടിയും കുറച്ചും ചിന്തിച്ച ശേഷമാണ് തിരഞ്ഞെടുക്കുന്നത്.
വിൽപ്പന റെക്കോർഡിലേക്ക്
ഇനി വെറും 3 നാൾ മാത്രമാണ് ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പിന്. ഈ അവസാനവട്ടത്തെ തിരക്ക് നിർണ്ണായകമാണ്. ഈ ദിവസങ്ങളിൽ അപ്രതീക്ഷിതമായ മുന്നേറ്റമായിരിക്കും വിൽപ്പനയിൽ കാണാൻ സാധിക്കുന്നത്. നിലവിൽ വിൽപ്പന 70 ലക്ഷത്തിന് മുകളിലെത്തി. ഈ വർഷം 90 ലക്ഷം ലോട്ടറികളാണ് അച്ചടിച്ചത്. അതിനാൽ തന്നെ 80 ലക്ഷത്തിനു മുകളിൽ വിൽപ്പന കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം വയനാട് ജില്ലയിലാണ് ഓണം ബമ്പർ അടിച്ചത്. TG 434222 ഈ നമ്പറുള്ള ടിക്കറ്റിനായിരുന്നു 25 കോടി തേടിയെത്തിയത്. ഇത്തവണ ഏത് ജില്ലയിലായിരിക്കും? സെപ്റ്റംബർ 27 ശനിയാഴ്ചയാണ് ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications