ചിങ്ങമാസം പടിവാതിക്കലെത്തി, എല്ലാവരും ഓണത്തിനായി കാത്തിരിക്കുകയാണ്. എല്ലാ വർഷവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഓണ സമ്മാനത്തിനു വേണ്ടിയും ആളുകൾ കാത്തിരിക്കുന്നു. അതെ ഓണം ബമ്പർ ഭാഗ്യക്കുറിയെ കുറിച്ചാണ് പറയുന്നത്. മലയാളികൾക്കായി സംസ്ഥാന സർക്കാർ ഇറക്കിയ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുന്നുണ്ട്. 25 കോടിയുടെ ആ ഭാഗ്യശാലി ആരായിരിക്കും?
എല്ലാ വർഷവും ഓണം ബമ്പറിൻ്റെ ഭാഗ്യശാലികളെ കാത്തിരിക്കുന്ന മലയാളികൾ ഇത്തവണയും ആ പതിവ് തെറ്റിക്കില്ല. 500 രൂപ മുടക്കി ഇത്തവണത്തെ ഓണം ബമ്പർ നിങ്ങൾ എടുത്തോ? സെപ്റ്റംബർ 27നാണ് ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലം എത്തുന്നത്. ഇത്തവണ 25 കോടി അടിക്കണമെങ്കിൽ എവിടെ നിന്നും നിങ്ങൾ ടിക്കറ്റ് എടുക്കണം?
ഓണം ബമ്പർ എവിടെ നിന്നും എടുക്കാം?
കേരളത്തിൽ എവിടെ നിന്നും നിങ്ങൾ ഓണം ബമ്പർ ടിക്കറ്റ് വാങ്ങിക്കാം. ചിലർ എല്ലാ ജില്ലകളിൽ നിന്നും ടിക്കറ്റ് വാങ്ങി വെക്കും. ഏത് ജില്ലയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം തുണക്കുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ കേരളത്തിലെ 14 ജില്ലയിൽ നിന്നും ഓരോ ടിക്കറ്റ് വീതം വാങ്ങിയാൽ 7,000 രൂപയോളം ചിലവ് വരും. ഇതിനു പുറമേ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രാച്ചെലവും കരുതേണ്ടി വരും.

ബുദ്ധിയോടെ ടിക്കറ്റ് വാങ്ങിയാൽ അമിതമായ നഷ്ടമില്ലാതെ ഭാഗ്യം പരീക്ഷിക്കാം. തുടർച്ചയായി ബമ്പർ അടിച്ച ജില്ലകൾ ഉണ്ട്. ഈ കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ബമ്പർ അടിച്ച ജില്ലകൾ ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളാണ്. ഈ മൂന്ന് ജില്ലകളിലും 2014 മുതല്‍ 2024 വരെയുള്ള കണക്ക് പ്രകാരം, രണ്ട് തവണ വീതം ഒന്നാം സമ്മാനം അടിച്ചിട്ടുണ്ട്. മാത്രമല്ല ഓരോ തവണ വീതം ഒന്നാം സമ്മാനം അടിച്ചത് മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്.
2014 മുതൽ 2024 വരെയുള്ള ഒന്നാം സമ്മാനങ്ങൾ
2014: ഒന്നാം സമ്മാനം കിട്ടിയത് ആലപ്പുഴയിലെ TA 192044 എന്ന നമ്പറിന്
2015: ഒന്നാം സമ്മാനം കിട്ടിയത് തിരുവനന്തപുരത്തെ TE 513282 എന്ന നമ്പറിന്
2016: ഒന്നാം സമ്മാനം കിട്ടിയത് തൃശൂർ ജില്ലയിലെ TC 788368 എന്ന നമ്പറിന്
2017: ഒന്നാം സമ്മാനം കിട്ടിയത് മലപ്പുറത്തെ AJ 442876 നമ്പറിന്
2018: ഒന്നാം സമ്മാനം കിട്ടിയത് തൃശൂരിലെ TB 128092 നമ്പറിന്
2019: ഒന്നാം സമ്മാനം കിട്ടിയത് ആലപ്പുഴയിലെ TM 160869 നമ്പറിന്
2020: ഒന്നാം സമ്മാനം കിട്ടിയത് എറണാകുളം ജില്ലയിലെ TB 173964 നമ്പറിന്
2021: ഒന്നാം സമ്മാനം കിട്ടിയത് കൊല്ലം ജില്ലയിലെ TE 645465 നമ്പറിന്
2022: ഒന്നാം സമ്മാനം കിട്ടിയത് തിരുവനന്തപുരത്തെ TJ 750605 നമ്പറിന്
2023: ഒന്നാം സമ്മാനം കിട്ടിയത് കോഴിക്കോട് ജില്ലയിലെ TE 230662 നമ്പറിന്
2024: ഒന്നാം സമ്മാനം കിട്ടിയത് വയനാട് ജില്ലയിലെ TG 43222 നമ്പറിന്
2025: ? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായാണ് ഓരോ മലയാളിയും കാത്തിരിക്കുന്നത്. ഇത്തവണ ഏത് ജില്ലയിലേക്കാണ് നിങ്ങൾ വണ്ടി കയറുന്നത്?
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications