ഓണം ബമ്പറിൻ്റെ ആവേശം അവസാന മണിക്കൂറുകളിലും കത്തിനിൽക്കുന്നു. ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന 72 ലക്ഷത്തിലധികം കവിഞ്ഞു മുന്നേറുന്നു. അല്ലെങ്കിൽ ബമ്പറുകളുടെ വിൽപ്പനയിൽ അപ്രതീക്ഷിത തിരക്ക് അനുഭവപ്പെടുന്നത് നറുക്കെടുപ്പിന് തൊട്ടടുത്ത് എത്തുമ്പോഴാണ്. 25 കോടിയെന്ന ഭാഗ്യം ആർക്ക് എന്ന ചോദ്യത്തിന് ഇനി വെറും മണിക്കൂറുകൾ മാത്രം. സെപ്റ്റംബർ 27 ശനിയാഴ്ച ഉച്ചയോടെയാണ് ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് നടക്കുന്നത്.
കേരളത്തിനു പുറത്തു നിന്നും ആളുകൾ ബമ്പർ ലോട്ടറി വാങ്ങുന്നുണ്ട്. പല വർഷങ്ങളിലും അന്യ സംസ്ഥാനത്തുള്ളവർക്ക് ബമ്പറടിച്ചിട്ടുള്ളതിനാൽ ഭാഗ്യ പരീക്ഷണത്തിന് പലരും തുനിയും. ഇത്തവണ മലയാളിക്ക് തന്നെ ബമ്പറടിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. 500 രൂപ ടിക്കറ്റ് നിരക്കുള്ള ഓണം ബമ്പർ നിങ്ങളും വാങ്ങിയോ?
നമ്പറിൽ കാര്യമുണ്ടോ?
ടിക്കറ്റ് വാങ്ങാൻ വരുമ്പോൾ പലരും അതിലുള്ള നമ്പർ നോക്കി തിരഞ്ഞെടുക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? സ്ഥിരമായി ലോട്ടറി എടുക്കുന്നവർക്കും, ലോട്ടറി ഫലം പരിശോധിക്കുന്നവർക്കും ആവർത്തിച്ചു വരുന്ന നമ്പറുകളെ കുറിച്ച ധാരണയുണ്ടായിരിക്കും. ഈ രീതിയിൽ പല ആളുകൾ നമ്പറുകൾ തിരഞ്ഞെടുക്കുന്നത് അതിൽ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ്.

ചില ലോട്ടറി ഏജൻ്റുകൾ ഭാഗ്യം ഉറപ്പാക്കുന്ന ടിക്കറ്റുകളാണെന്ന് പറഞ്ഞ് ടിക്കറ്റ് വിൽക്കാറുണ്ട്. എന്നാൽ ഇതിൽ പലർക്കും ഭാഗ്യം കനിയാറുമുണ്ട്. ഇത്തവണ ടിക്കറ്റ് എടുത്തപ്പോൾ നിങ്ങളുടെ നമ്പർ നോക്കിയിരുന്നോ? കഴിഞ്ഞ 11 വര്‍ഷം ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍ ഏതൊക്കെയെന്ന് നോക്കിയാലോ?
ഒന്നാം സമ്മാനം ലഭിച്ച നമ്പറുകൾ
2014 - TA 192044 (ആലപ്പുഴ)- 6 കോടിയായിരുന്നു സമ്മാനത്തുക
2015 - TE 513282 (തിരുവനന്തപുരം)- 7 കോടിയായിരുന്നു സമ്മാനത്തുക
2016 - TC 788368 (തൃശൂര്‍)- 8 കോടിയായിരുന്നു സമ്മാനത്തുക
2017 - AJ 442876 (മലപ്പുറം)- 10 കോടിയായിരുന്നു സമ്മാനത്തുക
2018 - TB 128092 (തൃശൂര്‍)- 10 കോടിയായിരുന്നു സമ്മാനത്തുക
2019 - TM 160869 (ആലപ്പുഴ)- 12 കോടിയായിരുന്നു സമ്മാനത്തുക
2020 - TB 173964 (എറണാകുളം)- 12 കോടിയായിരുന്നു സമ്മാനത്തുക
2021 - TE 645465 (കൊല്ലം)- 12 കോടിയായിരുന്നു സമ്മാനത്തുക
2022 - TJ 750605 (തിരുവനന്തപുരം)- 25 കോടിയായിരുന്നു സമ്മാനത്തുക
2023 - TE 230662 (കോഴിക്കോട്)- 25 കോടിയായിരുന്നു സമ്മാനത്തുക
2024 - TG 43222 (വയനാട്)- 25 കോടിയായിരുന്നു സമ്മാനത്തുക
ഈ ലിസ്റ്റ് പരിശോധിച്ചാൽ ഇതിൽ TE എന്ന സീരീസിൽ വരുന്ന ടിക്കറ്റ് നമ്പറിനാണ് കൂടുതൽ ബമ്പറടിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. എങ്കിലും നമ്പറുകൾ തിരഞ്ഞെടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
