കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ആലപ്പുഴക്കാരൻ ശരത് എസ് നായരുടെ വിശേഷങ്ങളാണ്. അതെ, ഇത്തവണത്തെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ശരത് തന്നെ. അദ്ദേഹം എന്താണ് 25 കോടി രൂപ കൊണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്..? പുതിയ വീട് പണിയുമോ..?, കാറ് വാങ്ങുമോ..? അതല്ല പാവങ്ങളെ സഹായിക്കുമോ..? ചോദ്യങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ മനസ് തുറക്കുകയാണ് 25 കോടിയുടെ ഭാഗ്യവാൻ. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ശരത് എന്താണ് തന്‍റെ ഭാവി പരിപാടികളെന്ന് വിശദമാക്കിയത്.
ജോലി ഉപേക്ഷിക്കില്ല
ലോട്ടറി റിസൾട്ട് വന്നതിന് ശേഷവും കൃത്യമായി ശരത് ജോലിക്കെത്തുന്നുണ്ട്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ഓണം ബമ്പർ ലോട്ടറി അടിച്ചെന്ന് കരുതി ജോലി ഉപേക്ഷിക്കാൻ ശരത് തയ്യാറല്ല. തുടർന്നുള്ള ദിവസങ്ങളിലും ജോലിക്കെത്തും. ബമ്പർ ലോട്ടറിയുടെ റിസൾട്ട് അറിഞ്ഞതിന് ശേഷം ആരോടും പറഞ്ഞില്ല. നേരെ വീട്ടിൽ പോയി അനുജനേയും ഭാര്യയേയും ടിക്കറ്റ് കാണിച്ചു. അവർ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പിച്ചു. ലോട്ടറി അടിച്ച വിവരം മറച്ച് വയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ച് എല്ലാവരോടും പറയാമെന്ന് കരുതി എന്ന് മാത്രം.

എല്ലാം പ്ലാൻ ചെയ്ത് മാത്രം
പണം കയ്യിൽ കിട്ടിയാൽ എല്ലാം ആലോചിച്ച് മാത്രമേ ചെയ്യുകയുള്ളു. എടുത്തുചാടി ഒന്നും ചെയ്യില്ല. വീടുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ബാധ്യതകളുണ്ട്. അത് ആദ്യം തീർക്കണം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞുണ്ടായത്. പ്രാർത്ഥനയും വഴിപാടുകളുമൊക്കെ നടത്തിയിരുന്നു. മാതാപിതാക്കൾക്ക് ക്ഷേത്രങ്ങളിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അവിടെയൊക്കെ കൂട്ടിപ്പോകണമെന്നുണ്ട്. അതോടൊപ്പം വിദേശ യാത്രകളും നടത്തണം. സഹോദരനെ സഹായിക്കണം. വണ്ടിയെടുക്കണം. ഇതിനെ കുറിച്ചൊക്ക നന്നായി അറിയാവുന്ന ആളുകളുമൊക്കെയായി ആലോചിച്ചിട്ടേ കാര്യങ്ങൾ ചെയ്യൂ.
ഭാഗ്യം വന്ന വഴി
ബമ്പർ ആദ്യമായാണ് എടുക്കുന്നത്. അതും നറുക്കെടുപ്പ് തീയ്യതി മാറ്റിയത് കൊണ്ടുമാത്രമാണ് എടുത്തത്. ഓഫീസിലേക്ക് പോകും വഴി ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതി. അങ്ങനെ എടുത്തതാണ്. നമ്പർ നോക്കിയൊന്നും എടുത്തതല്ല. കണ്ട നമ്പർ എടുത്തു. ആരെങ്കിലും സഹായം ചോദിച്ച് വന്നാലോയെന്നൊന്നും ചിന്തിച്ചിട്ടില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ സഹായങ്ങളൊക്കെ നോക്കി ചെയ്യും. എല്ലാവരും സഹായം തേടി ബുദ്ധിമുട്ടിച്ചാൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. തനിച്ച് ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications