മലയാളികളുടെ ഓണാഘോഷം പൂർത്തിയാകണമെങ്കിൽ ഓണം ബമ്പർ ലോട്ടറി(Onam Bumper BR 105) കൂടി നറുക്കെടുക്കണം. ഇന്നായിരുന്നു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് തീരുമാനിച്ചത്. എന്നാൽ നറുക്കെടുപ്പ് മാറ്റിവയ്ക്കുകയാണെന്ന് അപ്രതീക്ഷിതമായി ലോട്ടറി വകുപ്പ് അറിയിക്കുകയായിരുന്നു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയും ചൂണ്ടിക്കാട്ടിയായിരുന്നു നറുക്കെടുപ്പ് മാറ്റി വച്ചത്. എന്നാൽ ടിക്കറ്റുകൾ പൂർണ്ണമായി വിറ്റ് തീർന്നില്ല എന്നതാണ് ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് മാറ്റാനുണ്ടായ യഥാർത്ഥ കാരണം. ഒക്ടോബർ നാലാം തീയ്യതിയാണ് ഇനി നറുക്കെടുപ്പ് നടക്കുക.
അച്ചടിച്ചത് 75 ലക്ഷം ടിക്കറ്റുകൾ
75 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അച്ചടിച്ച ടിക്കറ്റുകളെല്ലാം തന്നെ ഏജന്റുമാര്‍ വാങ്ങിച്ചു. നറുക്കെടുപ്പിനോട് അടുക്കുന്ന ദിവസങ്ങളിലാണ് വില്‍പന ഉയരാറുള്ളത്. എന്നാല്‍ ഇവിടെ മഴ വില്ലനായി. അതുകൊണ്ടുതന്നെ ഏജന്‍സികളിലേക്ക് അവസാനമായി എത്തിയ ടിക്കറ്റുകളില്‍ വലിയൊരു വിഭാഗം ഇപ്പോഴും വില്‍ക്കാതെ കിടക്കുന്നുണ്ട്. ഇത് വിറ്റുതീരാന്‍ സമയം അനുവദിക്കണമെന്ന് ഏജന്‍സികള്‍ നേരത്തെ തന്നെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം പരിഗണിച്ചുകൊണ്ടാണ് നറുക്കെടുപ്പ് നാലാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നത്.
ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ് - 14,07,100 എണ്ണം. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. മറ്റുജില്ലകളിലും ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ ശക്തമാകുകയാണെങ്കില്‍ അത് തീര്‍ച്ചയായും ടിക്കറ്റ് വില്‍പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് തീരുന്ന മുറയ്ക്കാണ് സാധാരണയായി ഏജന്റുമാര്‍ ലോട്ടറി വകുപ്പില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കൂട്ടത്തോടെ വാങ്ങിച്ചത് വെല്ലുവിളി ഉയര്‍ത്തി. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ക്കാനായില്ലെങ്കില്‍ അത് ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഉള്‍പ്പെടെ തിരിച്ചടിയാകും.

സമ്മാനഘടന
500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്‍റെ വില. അതിൽ ടിക്കറ്റിന്‍റെ യഥാർത്ഥ വില 390.63 രൂപയാണ്. 28 ശതമാനം ജിഎസ്ടി കൂടി കൂട്ടുമ്പോൾ വില 500 രൂപയാകും. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണ് ടിക്കറ്റ് സീരീസ്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാന തുക. നറുക്കെടുപ്പ് തീയ്യതി മാറ്റിയെങ്കിലും സമ്മാന ഘടനയിൽ മാറ്റമില്ല.
ഒന്നാം സമ്മാനം: 25 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,000 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications