25 കോടിയുടെ ഭാഗ്യവാനെ കാത്തിരിക്കുകയാണോ? ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, വിപണിയിൽ ടിക്കറ്റ് വിൽപ്പന തകൃതിയായി മുന്നേറുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും വലിയ ബമ്പർ സമ്മാനമാണ് ഓണം ബമ്പർ ഉറപ്പാക്കുന്നത്. ഇതു തന്നെയാണ് ഓണം ബമ്പറിനോടുള്ള ആളുകളുടെ താത്പര്യം വർദ്ധിക്കുന്നത്. എന്നാൽ നിലവിൽ ജിഎസ്ടി പരിഷ്കരണം വരുന്നത് ലോട്ടറി വിപണിയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
ജിഎസ്ടി 2.0 എത്തുന്നതോടെ ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് വർദ്ധിക്കും. ഏകദേശം 40% ജിഎസ്ടിയാണ് ലോട്ടറിക്ക് വർദ്ധിക്കുന്നത്. പക്ഷേ ഈ പരിഷ്കരണം എത്തുന്നതിനു മുന്നേ തന്നെ ഓണം ബമ്പർ വിൽപ്പന ആരംഭിച്ചതിനാൽ ഈ ടിക്കറ്റുകൾക്ക് ജിഎസ്ടി പ്രതിസന്ധി നേരിടേണ്ടി വരില്ല. 500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിൻ്റെ വില.
വിൽപ്പന കുതിക്കുന്നു
ഓരോ വർഷവും ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന വർദ്ധിക്കാറുണ്ട്. ജൂലൈയിൽ ബമ്പറിൻ്റെ വിൽപ്പന ആരംഭിച്ചതിനു ശേഷം ഇപ്പോൾ ഏകദേശം 47 ലക്ഷം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകളാണ് ഈ വർഷം ബമ്പറെടുത്തിരിക്കുന്നത് എന്നത് ഈ വിൽപ്പനയുടെ കുതിപ്പിൽ നിന്നും വ്യക്തമാവുന്നു.
അതായത് കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പന 71,43,008 ടിക്കറ്റുകളായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ പകുതിയോളം നറുക്കെടുപ്പിന് മുമ്പുള്ള അവസാന രണ്ടാഴ്ചകളിലാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ ഈ വർഷം കൂടുതൽ ടിക്കറ്റുകൾ അവസാന ആഴ്ചകളിൽ വിൽക്കാൻ സാധ്യത കൂടുതലാണ്. ഏകദേശം 90 ലക്ഷം ടിക്കറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനും സാധ്യതയുണ്ട്. ഇത് ഓണം ബമ്പറിൻ്റെ റെക്കോർഡ് വിൽപ്പന തന്നെയായിരിക്കും.

കഴിഞ്ഞ വർഷം മൊത്തം 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ നിന്നും 8.5 ലക്ഷത്തോളം വിറ്റുപോയിട്ടില്ല. 2023 ൽ 85 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 75,76,096 എണ്ണം വിറ്റു. 2022 ൽ 67.5 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷം വിറ്റു.
വിൽപ്പനയിൽ മുന്നിൽ പാലക്കാട്
വിൽപ്പന ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. ഇനി വെറും 13 ദിവസം അതായത് രണ്ടാഴ്ച മാത്രമാണ് നറുക്കെടുപ്പിനായിട്ട് ബാക്കിയുള്ളത്. അതിനാൽ വിൽപ്പനയിൽ വമ്പൻ മുന്നേറ്റം പ്രതീക്ഷിക്കാം. ഇത്തവണയും വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം ഒരു കർണാടക സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തവണയെങ്കിലും ഒരു മലയാളിക്ക് തന്നെ 25 കോടിയെന്ന ഭാഗ്യം തുണക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണയെങ്കിലും പാലക്കാട് സ്വദേശിക്ക് ബമ്പറടിക്കുമോ?
ഓണം ബമ്പർ സമ്മാന ഘടന
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. മറ്റു നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഇത്തവണ ഉറപ്പാക്കാം. മൊത്തം സമ്മാനത്തുക 140 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications