കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. അതോടെ ആരാണ് 25 കോടിയുടെ ഉടമസ്ഥൻ എന്ന് അറിയാനുള്ള ആകാംഷയിലായി മലയാളികൾ. എന്നാൽ നിരാശയായിരുന്നു ഫലം. ലതീഷിന്‍റെ കടയിൽ നിന്നും 1200 ബമ്പർ ടിക്കറ്റുകളാണ് വിറ്റ് പോയത്. അതുകൊണ്ടുതന്നെ ഒന്നാം സമ്മാനം അടിച്ചത് ആർക്കാണെന്ന് അറിയില്ലെന്നായിരുന്നു ലതീഷ് ആദ്യം പറഞ്ഞത്.
നെട്ടൂർ സ്വദേശി തന്നെ
എന്‍റെ കടയിൽ നിന്നും ലോട്ടറി വാങ്ങുന്നവർ കൂടുതലും നാട്ടുകാർ തന്നെയാണ്. അതുകൊണ്ടുതന്നെ ഒന്നാം സമ്മാനം ലഭിച്ചതും നെട്ടൂർ സ്വദേശിക്ക് തന്നെ ആകാനാണ് സാധ്യതയെന്നും ലതീഷ് പിന്നീട് പറഞ്ഞു. എന്നാൽ ഇന്നലെ ഉച്ചയോടെ ലോട്ടറി അടിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലതീഷ് വ്യക്തമാക്കിയിരുന്നു. ലോട്ടറി അടിച്ചത് നെട്ടൂർ തന്നെയുള്ള ഒരു സ്ത്രീക്കാണെന്നും നറുക്കെടുപ്പിന്‍റെ തലേന്നാണ് ടിക്കറ്റ് എടുത്തതെന്നും ലതീഷ് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നും കടയുടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കടയുടമയും തയ്യാറാകുന്നില്ല.
അവര്‍ പേടിച്ചിരിക്കുകയാണ്, അവര്‍ പാവങ്ങളാണ്, അവര്‍ വരില്ല. അവര്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ, അതേ എനിക്ക് പറയാനുള്ളൂ. നാളെയോ മറ്റന്നാളോ ബാങ്കില്‍ അവര്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ അറിയാം. ലോട്ടറി അടിച്ച ആളുകളുടെ വീടുകളിടെ ദുരിതങ്ങള്‍ അറിഞ്ഞാണ് അവര്‍ ഈ തീരുമാനമെടുത്തത്. അവരൊരു സാധാരണ സ്ത്രീയാണ്, ലതീഷ് പറഞ്ഞു. എന്തായാലും വരും ദിവസങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന.
എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

50 ലക്ഷവും പെൺപടയ്ക്ക് തന്നെ
മൂന്നാം സമ്മാനമായ 50 ലക്ഷം കിട്ടിയതും വനിതകള്‍ക്ക്. അഞ്ച് പേര്‍ ഒരുമിച്ചെടുത്ത ലോട്ടറി ടിക്കറ്റിനാണ് നറുക്ക് വീണത്. കോട്ടയം തെക്കേക്കര പഞ്ചായത്ത് 13-ആം വാര്‍ഡിലെ പയ്യാരിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അഞ്ചു പേര്‍ക്കാണ് 50 ലക്ഷം ലഭിച്ചത്. ലോട്ടറി നേരത്തെയും എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് നറുക്ക് വീഴുന്നത്. 100 രൂപ വച്ച് ഓരോരുത്തരും എടുത്താണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
കോളടിച്ച് കാസർകോട്
തിരുവോണം ബമ്പർ നറുക്കെടുപ്പിൽ കാഞ്ഞങ്ങാടിനും കോളടിച്ചു. രണ്ടാം സമ്മാനം നേടിയ TD 779299 ടിക്കറ്റ് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസിയാണ് വിൽപന നടത്തിയത്. ഇവരുടെ സബ് ഏജന്റ് രാജപുരം മാലക്കല്ല് സ്വദേശി നാരായണനാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications