പറഞ്ഞതെല്ലാം തെറ്റി. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് നെട്ടൂർ സ്വദേശിക്കല്ല.ആലപ്പുഴ തുറവൂർ സ്വദേശിയായ ശരത് എസ് നായർക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. നെട്ടൂരിൽ നിന്നാണ് ടിക്കറ്റെടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. ഓണം ബമ്പറെടുക്കുന്നത് ആദ്യമായാണെന്ന് ശരത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ലെന്നും ശരത് പ്രതികരിച്ചു.
25 കോടിയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഇയാൾ തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി. കൊച്ചി നെട്ടൂരിൽ ലതീഷിൻ്റെ കടയിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്.
എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

നെട്ടൂർ സ്വദേശിനിക്കല്ല
നെട്ടൂർ സ്വദേശിയായ സ്ത്രീക്കാണ് ഓണം ബമ്പർ ലോട്ടറി അടിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. അതിനെ ന്യായീകരിക്കുന്ന രീതിയിൽ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിൽപ്പന നടത്തിയ ഏജന്‍റ് ലതീഷ് സൂചനകളും നൽകിയിരുന്നു. ലോട്ടറി അടിച്ചത് നെട്ടൂർ തന്നെയുള്ള ഒരു സ്ത്രീക്കാണെന്നും നറുക്കെടുപ്പിന്‍റെ തലേന്നാണ് ടിക്കറ്റ് എടുത്തതെന്നും ലതീഷ് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നും കടയുടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ കണക്ക് കൂട്ടലുകൾ ഇപ്പോൾ തെറ്റിയിരിക്കുകയാണ്. ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
രണ്ടാം സമ്മാനം കാസർകോട്
തിരുവോണം ബമ്പർ നറുക്കെടുപ്പിൽ കാഞ്ഞങ്ങാടിനും കോളടിച്ചു. രണ്ടാം സമ്മാനം നേടിയ TD 779299 ടിക്കറ്റ് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസിയാണ് വിൽപന നടത്തിയത്. ഇവരുടെ സബ് ഏജന്റ് രാജപുരം മാലക്കല്ല് സ്വദേശി നാരായണനാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications