ബംമ്പർ അടിച്ചാൽ ഒരിക്കലും ഇത് ചെയ്യരുത്, സ്വന്തം അനുഭവം പറഞ്ഞ് 2022-ലെ കോടീശ്വരൻ, അനൂപിന്‍റെ ജീവിതം അറിയാം

മലയാളികൾ ഏറ്റവും കൂടുതൽ ഭാഗ്യം പരീക്ഷിക്കുന്നത് ലോട്ടറികളിലാണ്. എല്ലാ ദിവസവും കേരളത്തിൽ ലോട്ടറി നറുക്കെടുപ്പുണ്ട്. അതോടൊപ്പം ബംമ്പർ ലോട്ടറികളും നിരവധി. ഇത്തവണത്തെ ഓണം ബംമ്പർ ലോട്ടറി നറുക്കെടുപ്പ് ഈ മാസം 27-നാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികളും മറ്റ് കിഴിവുകളും കഴിയുമ്പോൾ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാണ് ഏകദേശം 12 കോടി രൂപയോളം കയ്യിൽ കിട്ടും.

ഓണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച തിരുവന്തപുരം സ്വദേശിയായ അനൂപിനെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. 2022-ലെ ഓണം ബമ്പര്‍ സമ്മാനമായ 25 കോടിയാണ് ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപിന് ലഭിച്ചത്. അന്ന് വാർത്തകളിലെ താരമായിരുന്നു അനൂപ്. 3 വർഷങ്ങൾക്കിപ്പുറം വീണ്ടും ഓണം ബംമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് അടുത്തിരിക്കെ അനൂപ് എവിടെയാണ്..?, ഇപ്പോഴും ഭാഗ്യം ലോട്ടറിയിലൂടെ പരീക്ഷിക്കാറുണ്ടോ..?, സ്വന്തം സംരംഭം തുടങ്ങിയോ..? കോടീശ്വരനായ ശേഷമുള്ള ജീവിതം അനൂപ് ഗുഡ്റിട്ടേൺസ് മലയാളവുമായി പങ്കുവയ്ക്കുന്നു.

എത്ര രൂപ കിട്ടി..?

പ്രതീക്ഷയോടെയാണ് ഓണം ബംമ്പർ ലോട്ടറി എടുത്തതെങ്കിലും ഒന്നാം സമ്മാനം ലഭിക്കുമെന്ന് അനൂപ് ചിന്തിച്ചിരുന്നില്ല. അന്ന് ടിക്കറ്റ് നോക്കിയപ്പോൾ ലാസ്റ്റ് നമ്പറിന് ഭാ​ഗ്യം പോയെന്നാണ് ഞാൻ കരുതിയത്. അവസാനം ഭാര്യയാണ് നമുക്ക് അടിച്ചുവെന്ന് ഉറപ്പുവരുത്തുന്നത്. TJ 750605 എന്ന നമ്പറാണ് അനൂപിനെ കോടീശ്വരനാക്കിയത്. എന്നാൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും അത്രയും തുക കയ്യിൽ ലഭിക്കില്ല. നികുതിയും ഏജൻസി കമ്മീഷനും മറ്റ് കിഴിവുകളും കഴിഞ്ഞ് ഏകദേശം 16 കോടി രൂപയാണ് അനൂപിന് ലഭിച്ചത്.

സഹായം ചോദിച്ചെത്തിയവർ

ബംമ്പർ സമ്മാനം നേടിയ വിവരം ആരോടും പറയേണ്ടെന്നും എല്ലാം നോക്കിയും കണ്ടാൽ മതിയെന്നും അനൂപിനോട് ഭാര്യ ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാൽ വിവരം മാധ്യമങ്ങളിലെത്തുകയും നാട്ടിൽ പാട്ടാവുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ മാറി. വീട്ടിൽ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. തുടക്കത്തിൽ ചില സഹായങ്ങൾ ചെയ്തിരുന്നു. എന്നാൽ ആളുകളുടെ എണ്ണം കൂടിയതോടെ അതിന് കഴിയാതെ വന്നു.

2022-ലെ ഓണം ബംമ്പർ വിജയ്, അനൂപ് ഇപ്പോൾ എന്ത് ചെയ്യുന്നു..?

പണം എന്ത് ചെയ്തു..?

ലോട്ടറി അടിച്ച പണം എന്ത് ചെയ്യണമെന്ന കാര്യത്തിൽ അനൂപിന് ആശയക്കുഴപ്പമുണ്ടായിരുന്നില്ല. കാര്യങ്ങൾ തുടക്കത്തിലേ പ്ലാൻ ചെയ്തു. ലോട്ടറി തുക കയ്യിൽ ലഭിക്കാൻ ഏകദേശം ഒരുമാസമെടുത്തു. അതിൽ നിന്നും കുറച്ച് തുക എടുത്ത് അത്യാവശ്യ കാര്യങ്ങൾക്ക് ചിലവാക്കി. ബാക്കി വന്ന തുക ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു. അതിന്‍റെ പലിശ ഉപയോഗിച്ചാണ് പിന്നീട് കാര്യങ്ങൾ നടത്തിയതെന്നും അനൂപ് പറയുന്നു.

സ്വന്തം സംരംഭം

ലോട്ടറി അടിക്കുന്നതിന് മുൻപേ അനൂപിന്‍റെ ആഗ്രഹം സ്വന്തമായി ഹോട്ടൽ ആരംഭിക്കുക എന്നതായിരുന്നു. ആ ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരത്ത് കൈതമുക്കിലാണ് അനൂപ് ഹോട്ടല്‍ ആരംഭിച്ചത്. ഹാപ്പി റെസ്റ്റോറന്‍റ് എന്നാണ് ഹോട്ടലിന്‍റെ പേര്. നേരത്തെ വലിയശാലയില്‍ രുചിക്കട എന്ന പേരില്‍ അനൂപ് ഒരു ചെറിയ ഹോട്ടല്‍ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ടാമത് ഒരു സംരംഭത്തിന് കൂടി അനൂപ് തുടക്കം കുറിച്ചിരിക്കുന്നത്. ഹാപ്പി റെസ്റ്റോറന്‍റ് ഇപ്പോൾ ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. പുതിയ ഒരു ഹോട്ടൽ കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് അനൂപ്.

2022-ലെ ഓണം ബംമ്പർ വിജയ്, അനൂപ് ഇപ്പോൾ എന്ത് ചെയ്യുന്നു..?

ലോട്ടറി കടയ്ക്ക് എന്ത് സംഭവിച്ചു..?

നേരത്തെ മണക്കാട് ജംഗ്ഷനില്‍ എഎം ലക്കി സെന്റര്‍ എന്ന ലോട്ടറി ഷോപ്പ് അനൂപ് ആരംഭിച്ചിരുന്നു. ബന്ധുവിന് സഹായം എന്ന നിലയിലാണ് അത് ആരംഭിച്ചത്. മികച്ച രീതിയിൽ ലോട്ടറി കട മുന്നോട്ട് പോയിരുന്നു. എന്നാൽ ഹോട്ടൽ ബിസിനസിന്‍റെ തിരക്കിലേക്ക് കടന്നതോടെ ലോട്ടറി കട ശ്രദ്ധിക്കാൻ പറ്റാതെയായി. അതോടെ അത് പൂട്ടിയെന്നും അനൂപ് പറയുന്നു.

ആരോടും പറയരുത്

ലോട്ടറി അടിച്ചാൽ അത് ആരെയും അറിയിക്കരുതെന്നാണ് അനൂപ് പറയുന്നത്. കിട്ടുന്ന പണം 2 വർഷത്തോളം സ്ഥിര നിക്ഷേപം നടത്തുക. അതിന് ശേഷം കാര്യങ്ങൾ കൃത്യമായി പഠിച്ച് ചെയ്യുകയാണ് വേണ്ടത്. അതോടൊപ്പം നികുതി നൽകാനും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവഴിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അനൂപ് കൂട്ടിച്ചേർത്തു.

ബംമ്പർ സമ്മാനം അടിച്ചെങ്കിലും ലോട്ടറിയിലെ ഭാഗ്യപരീക്ഷണം അനൂപ് ഇപ്പോഴും തുടരാറുണ്ട്. ജീവിതം പഴയതിനേക്കാളും ഹാപ്പിയാണെന്നും അനൂപ് പറയുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X