ഓണം പോലെ മലയാളുകളുടെ ആഘോഷമാണ് ഇന്ന് ഓണം ബമ്പർ ലോട്ടറിയും. 25 കോടി ലഭിക്കുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറികൾ മാത്രമാണ് ബാക്കിയുള്ളത്. മറ്റന്നാൾ, അതായത് 27-ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 21ന് തന്നെ ടിക്കറ്റ് വില്‍പ്പന ഇതിനകം 70 ലക്ഷം പിന്നിട്ടുകഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ടിക്കറ്റ് വില്‍പ്പന നിരക്ക് പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഇതുവരെ ഏകദേശം 72 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിട്ടുണ്ടാകും എന്നാണ് കണക്ക്.
500 രൂപയ്ക്ക് 25 കോടി
500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം - 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്. അഞ്ചാം സമ്മാനം - 2 ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. 5,000 മുതല്‍ 500 രൂപ വരെ സമ്മാനങ്ങള്‍ വേറെയുമുണ്ട്. ആകെ സമ്മാനത്തുക 140 കോടിയാണ്.
25 കോടി അടിച്ചാൽ എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക. അതോടൊപ്പം 30 ശതമാനം ടിഡിഎസ് ഈടാക്കും. ആരോഗ്യ-വിദ്യാഭ്യാസ സെസ്, സർചാർജ്, സെസ് തുടങ്ങിയവയും ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തി നൽകണം. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 12,88,26,000 രൂപ ജേതാവിനുള്ളതാണ്.

ഭാഗ്യ നക്ഷത്രങ്ങൾ
വേദജ്യോതിഷപ്രകാരം ധനനഭാഗ്യമുള്ള, ലോട്ടറി ഭാഗ്യമുളള ചില പ്രത്യേക നക്ഷത്രക്കാരുണ്ട്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, പുണര്‍തം, പൂയം, പൂരം, ഉത്രം, ചതയം എന്നീ നക്ഷത്രങ്ങള്‍ക്കാണ് ഇത്തവണ ഓണം ബമ്പര്‍ യോഗം കാണുന്നത്.
നമ്പറുകളും ജില്ലയും
2014-ൽ 6 കോടി രൂപയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 2015-ൽ അത് 7 കോടിയും 2016-ൽ 8 കോടി രൂപയുമാക്കി ഒന്നാം സമ്മാനം ഉയർത്തി. 2017 -2018 വർഷങ്ങളിൽ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. 2019 മുതൽ 21 വരെയുള്ള 3 വർഷങ്ങളിൽ 12 കോടി രൂപ ഒന്നാം സമ്മാനം നൽകി. 2022ലാണ് ഓണം ബമ്പര്‍ 25 കോടിയാക്കി ഉയര്‍ത്തിയത്
2014 - TA 192044 - ആലപ്പുഴ
2015 - TE 513282 - തിരുവനന്തപുരം
2016 - TC 788368 - തൃശൂര്‍
2017 - AJ 442876 - മലപ്പുറം
2018 - TB 128092 - തൃശൂര്‍
2019 - TM 160869 - ആലപ്പുഴ
2020 - TB 173964 - എറണാകുളം
2021 - TE 645465- കൊല്ലം
2022 - TJ 750605 - തിരുവനന്തപുരം
2023 - TE 230662 - കോഴിക്കോട്
2024 - TG 43222- വയനാട്
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
