ഓണക്കാലത്ത് മലയാളികൾത്ത് പൂക്കളവും സദ്യയും പതിവാണ്. എവിടെ മലയാളികളുണ്ടോ അവിടെ എല്ലാം പൂക്കളവും ഓണസദ്യയും ഉണ്ടാകും. അതുപോലെ തന്നെയാണ് ഓണം ബംബർ ലോട്ടറിയും. ഭാഗ്യദേവത കടാക്ഷിച്ചാൽ കോടികൾ കയ്യിലേക്കെത്തും. അതുകൊണ്ടുതന്നെ ഓണക്കാലത്ത് ഓണം ബംബറും ഇന്ന് മലയാളികളുടെ ശീലമാണ്. 25 കോടിയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് സ്വന്തമാക്കാം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ഉറപ്പാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് കിട്ടും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം.
ഓണം ബമ്പർ ലോട്ടറി അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്. കേരളത്തിലുള്ളവര്‍ മാത്രമല്ല ഓണം ബമ്പര്‍ എടുക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബമ്പറെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏതൊക്കെ നമ്പറുകൾക്കാണ് ഒന്നാം സമ്മാനം അടിച്ചത്, അവ വിറ്റ് പോയ ജില്ലകൾ ഏതൊക്കെ, 25 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും എത്ര രൂപ കയ്യിൽ കിട്ടും... നമുക്ക് വിശദമായി അറിയാം.
നമ്പറുകളും ജില്ലയും
2014-ൽ 6 കോടി രൂപയായിരുന്നു ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. 2015-ൽ അത് 7 കോടിയും 2016-ൽ 8 കോടി രൂപയുമാക്കി ഒന്നാം സമ്മാനം ഉയർത്തി. 2017 -2018 വർഷങ്ങളിൽ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. 2019 മുതൽ 21 വരെയുള്ള 3 വർഷങ്ങളിൽ 12 കോടി രൂപ ഒന്നാം സമ്മാനം നൽകി. 2022ലാണ് ഓണം ബമ്പര്‍ 25 കോടിയാക്കി ഉയര്‍ത്തിയത്
2014 - TA 192044 - ആലപ്പുഴ
2015 - TE 513282 - തിരുവനന്തപുരം
2016 - TC 788368 - തൃശൂര്‍
2017 - AJ 442876 - മലപ്പുറം
2018 - TB 128092 - തൃശൂര്‍
2019 - TM 160869 - ആലപ്പുഴ
2020 - TB 173964 - എറണാകുളം
2021 - TE 645465- കൊല്ലം
2022 - TJ 750605 - തിരുവനന്തപുരം
2023 - TE 230662 - കോഴിക്കോട്
2024 - TG 43222- വയനാട്

ഓണം ബമ്പര്‍ ലോട്ടറി സ്വന്തമാക്കിയ ജില്ലകളുടെ പട്ടികയില്‍ മുന്നിലുള്ള ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളാണ്. 2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മൂന്ന് ജില്ലകളിലും രണ്ട് തവണ വീതമാണ് ഒന്നാം സമ്മാനം എത്തിയത്.
25 കോടി അടിച്ചാൽ എത്ര കൈയിൽ കിട്ടും?
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ 10 ശതമാനമാണ് കമ്മീഷനായി ഏജൻ്റിന് ലഭിക്കുക, അതായത് 2.5 കോടി രൂപ. ഏജൻ്റ് കമ്മീഷൻ കഴിഞ്ഞാൽ ബാക്കിയുള്ള തുക 22 കോടി അൻപത് ലക്ഷം . ഈ തുകയിൽനിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും, അതായത് ആറ് കോടി 75 ലക്ഷം. ബാക്കി തുക, 15 കോടി 75 ലക്ഷം.
അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതിയിൽ 37 ശതമാനം സർചാർജ് ഉണ്ട്. ഈ സാഹചര്യത്തിൽ, ടിഡിഎസ് തുകയായ 6,75,00,000ൻ്റെ 37 ശതമാനം സർചാർജായി ഈടാക്കും, അതായത് 2,49,75,000 രൂപ.
ടിഡിഎസിനും സർചാർജിനും (6,75,00,000+ 2,49,75,000= 9,24,75,000 രൂപ) നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ഉണ്ട്, അതായത് 36,99,000 രൂപ. ബാക്കിയുള്ള 15 കോടി 75 ലക്ഷത്തിൽനിന്ന് സർചാർജ്, സെസ് എന്നിവ കുറച്ച ശേഷം (157500000-2,49,75,000-36,99,000) ബാക്കി തുക 12,88,26,000 രൂപ ജേതാവിനുള്ളതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications