ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടിയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുുപ്പ് നാളെ, സെപ്റ്റംബർ 27ന് നടക്കാനിരിക്കുന്നത്. കേരളം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആ ബമ്പർ സമ്മാന ജേതാവിനെ. 25 കോടിയെന്നത് നിസ്സാര തുകയല്ല. പക്ഷേ, ഈ തുക മുഴുവനായും സമ്മാനാർഹന് ലഭിക്കുന്നില്ല. നികുതി അടച്ചു കഴിഞ്ഞാൽ ഏകദേശം പകുതിയോളം രൂപ മാത്രമാണ് സമ്മാനത്തുകയിനത്തിൽ ലഭിക്കുന്നത്.
ഈ വർഷം 25 കോടി ബമ്പറടിക്കുന്നതിനു മുന്നേ അതെങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ചും ധാരണയുണ്ടായിരിക്കണം. 2022ല്‍ ഓണം ബമ്പറിലൂടെ 25 കോടി സ്വന്തമാക്കിയ വ്യക്തിയാണ് ശ്രീവരാഹം സ്വദേശി അനൂപ്. ഇദ്ദേഹത്തെ ആരും മറന്നിട്ടുണ്ടാവില്ല. അന്ന് അനൂപിന് ബമ്പറടിച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കാരണം ഏതുവരെ 12 കോടിയുണ്ടായിരുന്ന ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 2022ലാണ് ആദ്യമായി 25 കോടിയായി പ്രഖ്യാപിച്ചത്.
സാധാരണയായി ലോട്ടറി അടിച്ചു കഴിഞ്ഞാൽ ആ പണം പെട്ടെന്ന് തന്നെ ചിലവഴിക്കാൻ ശ്രമിക്കുന്ന ആളുകൾക്കിടയിൽ നിന്നും വ്യത്യസ്തനായിരുന്നു അനൂപ്. ബമ്പറടിച്ചതിനു ശേഷം അനൂപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. അതിനു പിന്നിൽ അനൂപിൻ്റെ ചില സാമ്പത്തിക തന്ത്രങ്ങൾ ഉണ്ട്. ഇത്തവണ ബമ്പറടിക്കുമ്പോഴും അനൂപിൻ്റെ ഈ തന്ത്രങ്ങൾ പാലിച്ചാൽ നേട്ടം ഉറപ്പാക്കാം;

അനൂപിൻ്റെ ബമ്പർ തന്ത്രങ്ങൾ
ബമ്പറടിച്ചതിനു ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം ആ പണം ചിലവഴിച്ചിട്ടില്ലെന്നാണ് അനൂപ് വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഒരു ഹോട്ടൽ തുടങ്ങണമെന്നത്. ഹോട്ടൽ ബിസിനസിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സ്വന്തമായി ഹോട്ടൽ ആരംഭിച്ചത്. ഇപ്പോൾ അനൂപിന് 2 ഹോട്ടലുകളുണ്ട്, മൂന്നാമത്തേതിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ചെറിയ കടയില്‍ നിന്നാണ് ബിസിനസ് ആരംഭിച്ചത്. അതില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് മറ്റൊരു കട തുടങ്ങിയതെന്നും അനൂപ് വ്യക്തമാക്കിയിട്ടുണ്ട്.
- ലോട്ടറി പണം ഉപയോഗിച്ചിട്ടില്ല
ലോട്ടറി അടിച്ച പണം പൂർണമായും ഉപയോഗിച്ച് ഹോട്ടൽ പണിതതല്ല. ലഭിച്ച പണം മൊത്തം ബാങ്കിൽ നിക്ഷേപിച്ച ശേഷം അതിൽ നിന്നും ലഭിച്ച പലിശയിൽ നിന്നാണ് എല്ലാം സ്വന്തമാക്കിയതെന്ന് അനൂപ് പറയുന്നുണ്ട്. അതിനൊപ്പം നിരവധി ആളെുകളെ സഹായിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ലോട്ടറി പണം ഉപയോഗിച്ചല്ല താന്‍ ഇതെല്ലാം ചെയ്യുന്നത്. ലഭിച്ച പണം ബാങ്കില്‍ ഇട്ടു. അതില്‍ നിന്ന് ലഭിക്കുന്ന പലിശ കൊണ്ടാണ് ജീവിക്കുന്നത്. അതിനോടൊപ്പം തന്നെ ആളുകള്‍ക്ക് ചെറിയ സഹായങ്ങളും ചെയ്യുന്നു. കിട്ടിയ പണം മൊത്തം എടുത്ത് ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ നിലയില്‍ എത്തില്ലായിരുന്നു.
- കാറും വീടുമെല്ലാം സ്വന്തമാക്കി
സ്വന്തമായി കാറു വാങ്ങിയതും വീട് വാങ്ങിയതുമെല്ലാം ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ പലിശ ഉപയോഗിച്ചാണ്. അതിനാൽ തന്നെ ലഭിച്ച ബമ്പർ തുക ഇപ്പോഴും സുരക്ഷിതമായി ബാങ്കിലുണ്ട്. ഒപ്പം ഹോട്ടൽ ബിസിനസ് കൂടെ ആരംഭിച്ചതോടെ നേട്ടം ഇരട്ടിയായി.
- ലോട്ടറി അടിച്ചാൽ രഹസ്യമാക്കണം
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങൾക്ക് ലോട്ടറി അടിച്ചാൽ അതൊരിക്കലും ആരെയും അറിയിക്കരുത്. ഇത് രഹ്യമാക്കി വെക്കാൻ ശ്രദ്ധിക്കണമെന്നാണ് അനൂപ് പറയുന്നത്. മാത്രമല്ല ലഭിച്ച പണം ബുദ്ധിപരമായി വിനിയോഗിക്കണമെന്നും അനൂപ് പറയുന്നുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications