ഭൂമിയിൽ ഓണാഘോഷം നടക്കുമ്പോൾ ആകാശത്തിരുന്ന് ഓണ സദ്യ കഴിച്ചാലോ? കേൾക്കുമ്പോൾ തമാശയാണെന്ന് കരുതുന്നുണ്ടെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തവണ ആകാശത്ത് ഓണ സദ്യ കഴിക്കാൻ അവസരമൊരുക്കുന്നു. കേരളത്തിൽ നിന്നും മംഗളൂരുവിൽ നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് ഈ നേട്ടം ലഭിക്കുന്നത്. ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 6 വരെയാണ് ഈ ഓഫർ യാത്രക്കാർക്ക് ലഭിക്കുന്നത്.
കേരളത്തിന്റെ സംസ്കാരവും ആഘോഷവും രാജ്യാന്തര തലത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. സത്യത്തിൽ ഭൂമിയിൽ നിന്നും കിലോമീറ്റർ ഉയരത്തിൽ വിമാനത്തിലിരുന്ന് തനിനാടൻ വാഴയിലയിൽ ഒരു വിഭവ സമൃദ്ധമായ സദ്യ കഴിക്കുന്നത് ജീവിതത്തിൽ അുപ്രതീക്ഷിതമായി ലഭിക്കുന്ന ഭാഗ്യം തന്നെയാണ്.
എപ്പോൾ ബുക്ക് ചെയ്യാം?
ഈ ഓണസദ്യ കഴിക്കാൻ നിങ്ങൾ നേരത്തെ ബുക്ക് ചെയ്യണം. അതായത് യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുമ്പ് വരെ ബുക്ക് ചെയ്യാൻ സാധിക്കും. ഔദ്യോഗിക വെബ്സൈറ്റായ airindiaexpress.com ലും മൊബൈൽ ആപ്പിലും ഓണസദ്യ പ്രീ-ബുക്ക് ചെയ്യാം. ഈ ഓണസദ്യ പ്രത്യേകം പാക്ക് ചെയ്താണ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ലഭിക്കുന്നത്. ഓണത്തിന് കസവുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് ആളുകൾ ധരിക്കാറുള്ളത്. ഈ കസവ് ശൈലിയിൽ നിന്ന് പ്രചോദനം കൊണ്ട് രൂപകൽപ്പന ചെയ്ത പെട്ടിയിലാണ് സദ്യ അവതരിപ്പിക്കുന്നത്.

ഓണസദ്യയിലെ വിഭവങ്ങൾ
വാഴയിലയിൽ മട്ട അരി, നെയ് പരിപ്പ്, മിക്സഡ് വെജിറ്റബിൾ തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, വാഴപ്പഴം ചിപ്‌സ്, ശർക്കര വരട്ടി, പായസം എന്നിവയാണ് എയർ ഇന്ത്യയുടെ ഓണസദ്യയിൽ ഉൾപ്പെടുന്നത്. ഇതിൽ ഒരു സദ്യയിലെ എല്ലാ പ്രധാന കൂട്ടങ്ങളും ഉൾപ്പെടുന്നു. ഈ പാക്കേജിന് 500 രൂപയാണ് വില. ഇന്നത്തെ വിലക്കയറ്റം പരിഗണിച്ചാൽ 500 രൂപ ഒരിക്കലും കൂടുതലല്ല. ഈ ഓണക്കാലത്തും വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നവർക്കും, ഇതുവരെയും ഓണസദ്യയുടെ രുചി അറിയാത്തവർക്കും ഇതൊരു പുതിയ അനുഭവമായിരിക്കും.
എയർ ഇന്ത്യയിലെ മറ്റു മെനു
ഓണ സദ്യ മാത്രമല്ല, നിരവധി ഭക്ഷണങ്ങൾ എയർ ഇന്ത്യയിലൂടെ യാത്രക്കാർക്ക് ഇഷ്ടാനുസരണം ബുക്ക് ചെയ്യാൻ സാധിക്കും. ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ മഞ്ചൂരിയന്‍ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെദു വട, ഉപ്പുമാവ് തുടങ്ങിയ ഭക്ഷണങ്ങൾ പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനു പുറമേ ആരോഗ്യകരമായ ഡയറ്റ് ചെയ്യുന്നവർക്കുള്ള പ്രത്യേക ഭക്ഷണങ്ങളും ഈ മെനുവിൽ ഉൾപ്പെടുന്നുണ്ട്.
കേരളത്തിൻ്റെ സംസ്കാരം
കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും ഉൾക്കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്, തങ്ങളുടെ പുതിയ ബോയിംഗ് വിമാനങ്ങളിലൊന്നായ VT-BXM-നെ, പരമ്പരാഗത കസവ് വസ്ത്ര ശൈലിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ ഓണം ആഘോഷിക്കാൻ വമ്പൻ അവസരമാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളവും ഗൾഫ് രാജ്യങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒട്ടനവധി മലയാളികളാണ് ഗൾഫിലുള്ളത്. അതിനാൽ തന്നെ നിരവധി വിമാനങ്ങൾ കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. മാത്രമല്ല ഇത്തരത്തിൽ ഗൾഫിലേക്ക് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസ് തന്നെ. കേരളത്തിനും ഗൾഫിനുമിടയിൽ ആഴ്ചതോറും 525 വിമാന സര്‍വീസുകൾ എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications