ഒരിക്കൽ ലോകത്തിലെ ആറാമത്തെ സമ്പന്നനായ അനിൽ അംബാനി അടുത്തിടെ പറഞ്ഞത് തന്റെ മൊത്തം ആസ്തി മൂല്യം ഇപ്പോൾ വെറും പൂജ്യമാണെന്നാണ്. അനിൽ അംബാനിയുടെ ആസ്തിയിലുണ്ടായ കുറവ് ഇന്ന് ഒരു രഹസ്യമല്ല. മൂന്ന് ചൈനീസ് ബാങ്കുകളുമായുള്ള തർക്കത്തിൽ 100 മില്യൺ ഡോളർ നൽകണമെന്ന് ലണ്ടൻ കോടതി വെള്ളിയാഴ്ച അംബാനിയോട് ഉത്തരവിട്ടിരുന്നു. 2008ൽ ലോകത്തിലെ ആറാമത്തെ സമ്പന്നനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വർഷം ഇദ്ദേഹം ശതകോടീശ്വരരന്മാരുടെ പട്ടികയിൽ നിന്നും പുറത്തായി.
ആസ്തി മൂല്യം പൂജ്യം
700 മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ബാങ്കുകൾ കോടതി വഴി അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ച രേഖകൾ പ്രകാരം തന്റെ ആസ്തി പൂജ്യമാണെന്ന് അംബാനി വ്യക്തമാക്കി. തന്റെ നിക്ഷേപങ്ങളുടെ മൂല്യം ഇടിഞ്ഞു. തന്റെ ബാധ്യതകൾ കണക്കിലെടുത്താൽ മൊത്തം മൂല്യം പൂജ്യമാണെന്നും. കോടതി നടപടികൾ പ്രകാരം കണ്ടുകെട്ടാൻ കഴിയുന്ന അർത്ഥവത്തായ ആസ്തികളൊന്നും തന്നെ തന്റെ കൈവശമില്ലെന്നും അനിൽ അംബാനി വ്യക്തമാക്കി.
ധനികനായ സഹോദരൻ
55.6 ബില്യൺ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ അംബാനി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വർദ്ധിച്ചുവന്ന കടങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് ക്ഷയിക്കാൻ കാരണം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് കഴിഞ്ഞ വർഷം പാപ്പരത്തത്തിനായി അപേക്ഷ നൽകിയിരുന്നു.
കടത്തിൽ മുങ്ങി
10 വർഷത്തിന് മുമ്പ് ഏകദേശം 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരിക്കൽ ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ 60 ശതമാനത്തിലധികം ഓഹരികൾ അദ്ദേഹം കൈവശം വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം 58,000 കോടി രൂപയുടെ കടത്തിലാണ് അനിൽ അംബാനി മുങ്ങിയിരിക്കുന്നത്.
കുടുംബ ബിസിനസ്സ് വിഭജനം
2005ൽ കുടുംബ ബിസിനസ്സ് വിഭജനത്തിനുശേഷം അംബാനി സഹോദരന്മാർ ഏതാണ്ട് സമാനമായ സ്വത്തിൽ നിന്നാണ് ബിസിനസുകൾ തുടങ്ങിയത്. അക്കാലത്തെ, പ്രധാന എണ്ണ, ഗ്യാസ് ബിസിനസ്സ് മുകേഷ് അംബാനി തുടർന്നു. ടെലികോം സംരംഭമായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ സർവീസ് ബിസിനസ് റിലയൻസ് ക്യാപിറ്റൽ എന്നിവ അനിൽ അംബാനിയ്ക്ക് ലഭിച്ചു. 2007ൽ, കുടുംബ ബിസിനസ്സ് വിഭജനത്തിന് രണ്ട് വർഷത്തിന് ശേഷവും, സഹോദരന്മാർ തമ്മിലുള്ള സമ്പത്തിന്റെ വിടവ് വളരെ കുറവായിരുന്നു.
അംബാനി സഹോദരന്മാരുടെ വളർച്ചയും തളർച്ചയും
ഫോബ്‌സ് റിച്ച് ലിസ്റ്റ് 2007 അനുസരിച്ച്, അനിൽ അംബാനിയുടെ ആസ്തി 45 ബില്യൺ ഡോളറാണെങ്കിൽ, മുകേഷ് അംബാനിയുടെ ആസ്തി 49 ബില്യൺ ഡോളറായിരുന്നു. 2006 ൽ, ഉരുക്ക് വ്യവസായിയായ ലക്ഷ്മി മിത്തലിനും അസിം പ്രേംജിക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായി അനിൽ അംബാനി മാറി. അക്കാലത്ത് മുകേഷ് അംബാനിയേക്കാൾ 550 കോടി രൂപയായിരുന്നു അദ്ദേഹത്തിന് അധികമായുണ്ടായിരുന്ന സ്വത്ത്. 2008 ൽ ലോകത്തെ ഏറ്റവും ധനികരിൽ അനിൽ ആറാം സ്ഥാനത്തെത്തിയപ്പോൾ 43 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ 12 വർഷത്തിനുശേഷം, രണ്ട് സഹോദരന്മാരുടെയുെ സമ്പത്ത് തികച്ചും വിപരീത ദിശയിലേക്ക് നീങ്ങി. ഫോബ്‌സിന്റെ കണക്കനുസരിച്ച്, 2019 മാർച്ച് 4 ലെ കണക്കനുസരിച്ച് അനിൽ അംബാനിയുടെ ആസ്തി 1.7 ബില്യൺ ഡോളറാണ്. ഇത് 2007 ൽ ഉണ്ടായിരുന്നതിനേക്കാൾ 90% കുറവാണ്. കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹത്തിന്റെ ആസ്തി ഒരു ബില്ല്യണിൽ താഴെയായിരുന്നു. അതേസമയം, 2020 ഫെബ്രുവരി 8 ലെ മുകേഷ് അംബാനിയുടെ ആസ്തി 55.6 ബില്യൺ ഡോളറാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications