സവാള ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും കീടബാധയും വിളയെ ബാധിച്ചതിനാൽ ഉള്ളി വിലയിൽ വർദ്ധനവ്. തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടർന്ന് നശിച്ചതായി ചെന്നൈയിലെ മൊത്ത ഉള്ളി വ്യാപാരികൾ പറയുന്നു. ഒരു കിലോ ഉള്ളിയുടെ വില ഇതിനകം 80 രൂപ കടന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വിതരണ പ്രതിസന്ധി
പ്രതിദിനം 1,000 ടൺ ഉള്ളി ഉപയോഗിക്കുന്ന ചെന്നൈ ഇപ്പോൾ വിതരണ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ ആവശ്യത്തിനായി ചെന്നൈയിൽ 5,000 ട്രക്ക് ലോഡ് സവാള ആവശ്യമാണെങ്കിലും 15 മുതൽ 20 വരെ ട്രക്കുകൾ മാത്രമാണ് എത്തിച്ചേരുന്നത്. ഉള്ളി കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കുന്നില്ലെന്ന് ഒരു മൊത്ത ഉള്ളി വ്യാപാരി പറഞ്ഞു.
വില 100 കടക്കും
ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഉള്ളിയുടെ വില വളരെ കുറവായിരുന്നു. ഇന്ത്യയിൽ നിന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ ശേഷം വിദേശത്ത് വളരെയധികം ആവശ്യക്കാരുള്ള ഉള്ളിയുടെ രാജ്യാന്തര വിലകളെയും ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും നിലവിലെ കുറവ് പരിഹരിക്കാനും സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, ഇതിന് സമയമെടുക്കും, അപ്പോഴേക്കും ഇവിടെ വില 100 കടക്കുമെന്ന് വ്യാപാരികൾ പറയുന്നു.
പുതിയ വിളവ് വൈകും
മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ പല വലിയ കടകളിലും സംസ്ഥാന സർക്കാർ തിരച്ചിൽ നടത്തിയെങ്കിലും പൂഴ്ത്തിവയ്പ്പിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചെന്നൈയിലും പരിശോധനകൾ നടത്തിയതായാണ് വിവരം. സവാള ഒരു കിലോയ്ക്ക് 80 രൂപയ്ക്ക് വിൽക്കുമ്പോൾ ചെറിയ ഉള്ളി കിലോയ്ക്ക് 100-120 രൂപ വരെയാണ് വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
