വിപണിയിൽ കുതിച്ചുയർന്ന് സവാള വില, ഏറെ ആവശ്യക്കാരുള്ള സവാളയുടെ വില റോക്ക്റ്റ് കണക്കെ കുതിക്കെ നട്ടം തിരിഞ്ഞ് ഉപഭോക്താക്കൾ. 80 മുതൽ 90 വരെ എന്ന കണക്കിലാണ് വില കുതിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 80 രൂപയിലെത്തിയിരുന്നു എന്നാലിപ്പോൾ ക്ഷാമം മൂലം വില വീണ്ടും ഉയർന്നു. കാലാനുസൃതമല്ലാത്ത മഴയാണ് മഹാരാഷ്ട്രയിലെ ഉള്ളി വളരുന്ന പ്രധാന മേഖലകളിൽ വിളനാശത്തിന് കാരണമായത്. ഇതാണ് വിലക്കയറ്റത്തിന് കാരണമായത്.
ചില സംസ്ഥാനങ്ങളിൽ നൂറ് രൂപയോളം എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത്തരത്തിൽ വില കുറയാതെ നിന്നാൽ വീണ്ടും വില വർധിച്ചേക്കുമെന്ന് വ്യാപാരികൾ പറയുന്നു. നവംബർ മാസത്തിലും അതിശക്തമായ മഴ പലസ്ഥലങ്ങളിലും തുടരുന്നതും വില വർധനക്ക് പ്രധാന കാരണമാണ്.
കൂടാതെ ശക്തമായ മഴയിൽ നാസിക് മഹാരാഷ്ട്ര അസം എന്നിവിടങ്ങളിൽ വിള നഷ്ട്ടവും സംഭവിച്ചിരുന്നു. എന്നാൽ കുറച്ച് നാളായി തുടരുന്ന ഈ അവസ്ഥയിൽ ഉള്ളിയുടെ വില രാജ്യത്താകമാനം കിലോഗ്രാമിന് 60-90 രൂപ , 100 എന്നിങ്ങനെയാണ്. സെഭരി്ച്ച് ശേഖരിച്ച് വച്ച സവാളയാണ് കൂടുതലും വിപണിയിലേക്ക് എത്തുന്നത്.
കിലോഗ്രാമിന് 100 രൂപഎന്നവില അതിവേഗം എത്തുമ്പോൾ, മൊത്ത വിപണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഉള്ളി വിലയിൽ നാലിരട്ടി വർധനയുണ്ടായതായി നിഗമനം ചെയ്യാം. തൽഫലമായി, ഉള്ളിയുടെ ചില്ലറ വിൽപ്പന വില കുത്തനെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ വില പിടിച്ച് നിർത്താനാവാത്ത സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി സുഗമമാക്കുമെന്നും കേന്ദ്രം അറിയിച്ചു. സവാളവില യും ലഭ്യതയും അവലോകനം ചെയ്ത ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള അന്തർ മന്ത്രാലയ സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സവാള വിള നഷ്ട്ടവും പ്രതിസന്ധിയും കനത്തതോടെ കയറ്റുമതിയടക്കം കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. സവാളയുടെ കുതിച്ചുയരുന്ന വിലയും ലഭ്യതക്കുറവും ഹോട്ടൽ മേഖലെയടക്കം കാര്യമായി ബാധിച്ച് തുടങ്ങി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications