കൊച്ചി: സംസ്ഥാനത്ത് നിരവധി വീട്ടമ്മമാര്‍ വായ്പാ തട്ടിപ്പിന് ഇരയായതായി പരാതി. മൊബൈല്‍ വായ്പാ തട്ടിപ്പിനാണ് നിരവധി വീട്ടമ്മമാര്‍ ഇരയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഈ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഫേസ്ബുക്കും വാട്സ്ആപ്പും പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിട്ടുളള വീട്ടമ്മമാരേയും വിദ്യാര്‍ത്ഥിനികളേയും മറ്റുമാണ് വ്യാപകമായി തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. പണം എളുപ്പത്തില്‍ വായ്പയായി ലഭിക്കുന്നതിനായി ആദ്യം മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെടുക. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ഉടനെ തന്നെ പണം അക്കൗണ്ടിലേക്ക് എത്തും.

മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ചില നിബന്ധനകള്‍ വരും. ഇത് കൃത്യമായി വായിക്കാത്തവരാണ് തട്ടിപ്പ് കെണിയില്‍ കുടുങ്ങുന്നത്. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. മാത്രമല്ല വായ്പ തിരിച്ചടവ് വൈകുകയാണെങ്കില്‍ തട്ടിപ്പ് സംഘം അടവുകള്‍ ഓരോന്നായി പുറത്തെടുക്കുകയും ചെയ്യും. വായ്പയായി എടുത്ത പണത്തിന്റെ ഇരട്ടിയാണ് തട്ടിപ്പ് സംഘം തിരിച്ച് അടക്കാന്‍ ആവശ്യപ്പെടുക.
പണം നല്‍കിയില്ലെങ്കില്‍ തട്ടിപ്പുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തും. എന്നിട്ടും പണം നല്കാന് തയ്യാറാവുന്നില്ലെങ്കില്‍ ഫോട്ടോകള്‍ ഉപയോഗിച്ചുളള ഭീഷണികള്‍ ആരംഭിക്കും. നിരവധി സ്ത്രീകളാണ് ഇതിനകം തന്നെ പരാതികളുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതികളില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
