ഓൺലൈൻ ഇറച്ചി, മീൻ കച്ചവടക്കാർക്ക് ചാകര, വിൽപ്പന കുതിച്ചുയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ലോക്ക്ഡൌണിനെ തുടർന്ന് കൂടുതൽ ഇറച്ചി കച്ചവടക്കാർ ഓൺലൈൻ വിൽപ്പനയിലേയ്ക്ക് മാറിയതിനുശേഷം ചിക്കൻ, മത്സ്യം എന്നിവയുടെ ചില്ലറ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും താഴ്ന്ന ആളോഹരി ഇറച്ചി ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി 33.2 കിലോഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോൾ 2013 ൽ ഇന്ത്യയുടെ ആളോഹരി ഇറച്ചി ഉപഭോഗ ശരാശരി 5.6 കിലോഗ്രാമാണ്.

ചിക്കൻ വിൽപ്പന

ചിക്കൻ വിൽപ്പന

സ്വന്തമായി ഹാച്ചറികൾ, ഫീഡ് മില്ലുകൾ, ബ്രീഡർ ഫാമുകൾ, പ്രോസസ്സിംഗ് സെന്റർ, കോൾഡ് ചെയിൻ എന്നിവ നടത്തുന്ന ബെംഗളൂരു ആസ്ഥാനമായുള്ള നന്ദൂസ് ചിക്കന് ലോക്ക് ഡൌണിനെ തുടർന്ന് 49 കടകളിൽ 26 എണ്ണവും അടച്ചുപൂട്ടേണ്ടി വന്ന. എന്നിരുന്നാലും ഓൺലൈനിൽ വിൽപ്പന ഇരട്ടിയായതായി നന്ദൂസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നരേന്ദ്ര പസുപാർത്തി പറഞ്ഞു. ശരാശരി 250 രൂപ വിലയ്ക്കാണ് ഒരു കിലോ ചിക്കൻ വിൽക്കുന്നത്.

ഓൺലൈൻ വിൽപ്പന

ഓൺലൈൻ വിൽപ്പന

നന്ദൂസ് ചിക്കനിൽ 110 ജീവനക്കാരുണ്ട്. വിൽ‌പന, ഡെലിവറി, ഓർ‌ഡർ‌ പൂർ‌ത്തിയാക്കൽ‌ എന്നിവയ്‌ക്കായി 17 അംഗ ടീമിനൊപ്പം കമ്പനി വിർ‌ച്വൽ‌ കമാൻഡ് സെന്ററും തയ്യാറാക്കിയിട്ടുണ്ട്. സ്വന്തം ഡെലിവറി എക്സിക്യൂട്ടീവുകൾ വഴിയും സ്വിഗ്ഗി, ഡൻസോ തുടങ്ങിയ വിപണന പങ്കാളികൾ വഴിയും കമ്പനി ആഴ്ചയിൽ 15,000 ഡെലിവറികൾ ബെംഗളൂരുവിൽ നടത്തുന്നുണ്ട്. ലോക്ക്ഡൌണിന് മുമ്പ്, ഓൺലൈൻ വിൽപ്പന പ്രതിമാസം 40,000 ഓർഡറുകളായിരുന്നു, ഇപ്പോൾ മാസം 65,000 ആയി വളർന്നു.

ഡിമാൻഡ് ഉയർന്നു

ഡിമാൻഡ് ഉയർന്നു

ഏഴ് മെട്രോകളിലായി പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഇറച്ചി നിർമ്മാതാക്കളാണ് ലിഷ്യസ്. 700 ഓളം ജീവനക്കാരുള്ള വിതരണ ശൃംഖലയാണ് കമ്പനി വിതരണം ചെയ്യുന്നുവെന്ന് പറയുന്നു. ലോക്ക് ഡൌണിന് ശേഷം ഓർഡറുകളിൽ 40% വളർച്ച രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി. ഉപഭോക്തൃ ഡിമാൻഡിൽ 200% വർധനയാണുള്ളത്. ചിക്കനും മീനും ഇവിടെ ലഭ്യമാണ്. ദിവസേന കമ്പനി 18,000 ഓർഡറുകൾ എത്തിക്കുന്നുണ്ടെന്നാണ് വിവരം.

മത്സ്യ വിതരണം

മത്സ്യ വിതരണം

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മത്സ്യ വിതരണ സേവനമായ പെസ്കഫ്രെഷിന്റെ സ്ഥാപകനായ സംഗ്രാം സാവന്ത് വിൽപ്പനയിൽ വർധനവ് കാണുന്നതായി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിൽപ്പന ഇരട്ടിയായി. ദിവസേന 1500 കോളുകളെങ്കിലും അദ്ദേഹത്തിന്റെ കോൾ സെന്ററിലേക്ക് വരുന്നുണ്ട്. എന്നാൽ മീൻപിടിത്തക്കാരുടെ എണ്ണം 80 ശതമാനം കുറഞ്ഞു.

English summary

Online meat and fish retailers spiked sales | ഓൺലൈൻ ഇറച്ചി, മീൻ കച്ചവടക്കാർക്ക് ചാകര, വിൽപ്പന കുതിച്ചുയർന്നു

Retail sales of chicken and fish have increased after more meat vendors switched to online sales following a lockdown in the country. Read in malayalam.
Story first published: Sunday, April 19, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X