എല്ലാവർക്കും ബാങ്ക് അക്കൗണ്ടുള്ള കാലമാണിത്. അതു കൊണ്ട് തന്ന വെറുതേ ഒരു അക്കൗണ്ട് എന്നതിനേക്കാളുപരി അത് സജീവമാക്കി വെക്കുക എന്നതും അക്കൗണ്ടുടമയുടെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമാണ്. ഇത്തരത്തിൽ മിക്ക ബാങ്കുകളും അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധനയും വെച്ചിട്ടുണ്ട്. മിനിമം ബാലൻസില്ലാതെ വന്നാൽ ബാങ്കുകൾ അതിന് പിഴ ഈടാക്കും.
എന്നാൽ എസ്ബിഐയിലെ സീറോ ബാലൻസ് അക്കൗണ്ടുകളിൽ ഇത്തരത്തിലുള്ള പിഴ ഈടാക്കില്ല. ബാങ്കിംഗ് ഭാഷയിൽ ഇത്തരത്തിലുള്ള അക്കൗണ്ടുകളെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (BSBDA) എന്നാണ് വിളിക്കുന്നത്. സാധാരണ ഭാഷയിൽ ആളുകൾ ഇതിനെ സീറോ ബാലൻസ് അക്കൗണ്ട് എന്നും വിളിക്കുന്നു. ഈ അക്കൗണ്ടിൻ്റെ നേട്ടങ്ങൾ പലതാണ് അവ എന്തൊക്കെയാണെന്ന് കൂടി അറിഞ്ഞിരിക്കണം.
അഞ്ച് വലിയ നേട്ടങ്ങൾ
- മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ അതിന് പിഴ അടയ്‌ക്കേണ്ടിവരും, എന്നാൽ സീറോ ബാലൻസ് അക്കൗണ്ടിൽ നിങ്ങൾക്ക് ബാലൻസ് സൂക്ഷിക്കാത്തതിൽ ഒരു തരത്തിലുള്ള പിഴയും അടയ്‌ക്കേണ്ടതില്ല. ഇതാണ് ഏറ്റവും വലിയ സവിശേഷത.
- മറ്റൊന്ന് നിക്ഷേപ തുകയുടെ പരിധിയാണ്. അങ്ങനെ നോക്കിയാൽ നിങ്ങൾക്ക് പരമാവധി എത്ര തുക വേണമെങ്കിലും നിങ്ങളുടെ സീറോ ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാം. ഇതിന് ഒരു തരത്തിലുമുള്ള പരിധിയില്ലെന്നത് അറിഞ്ഞിരിക്കണം.
- മാത്രമല്ല സീറോ ബാലൻസ് അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പാസ്ബുക്ക്, ബേസിക് റുപേ എടിഎം-കം-ഡെബിറ്റ് കാർഡ്, മൊബൈൽ, ഇൻ്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സൗകര്യവും ബാങ്ക് നൽകുന്നുണ്ട്. എന്നാൽ, ചെക്ക് ബുക്ക് സൗജന്യമായി നൽകുന്നില്ലെന്നതും അറിഞ്ഞിരിക്കണം.
- സീറോ ബാലൻസ് അക്കൗണ്ട് തുറന്നാൽ ഇടപാടുകൾക്ക് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ട് പോലെ തന്നെ ആധാർ കാർഡിൻ്റെ സഹായത്തോടെ നിങ്ങൾക്ക് പണം പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കും, ഇതിനോടൊപ്പം UPI ആപ്പിൻ്റെ സഹായത്താൽ പണം പിൻവലിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ ഉള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കിൽ....
പുതിയ സീറോ ബാലൻസ് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് ഇതിനകം മറ്റൊരു അക്കൗണ്ട് (സീറോ ബാലൻസ് ) ഉണ്ടെങ്കിൽ, അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളിൽ അത് ക്ലോസ് ചെയ്യാൻ പ്രസ്തുത ബാങ്ക് നിങ്ങളോട് ആവശ്യപ്പെടും എന്ന് ദ മിൻ്റ് ലേഖനത്തിൽ പറയുന്നു. ചില നിയന്ത്രണങ്ങളോടെയാണ് സീറോ ബാലൻസ് അക്കൗണ്ടുകൾ വരുന്നത് . ഉദാഹരണത്തിന്, നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കണമെങ്കിൽ, ബാങ്കിൽ മറ്റ് സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടാവാൻ പാടില്ല.
എങ്ങനെ തുറക്കാം.....
ഒരു സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ അത്ര വലിയ പാടില്ല. നിങ്ങളുടെ ആധാർ കാർഡ്, പാൻ, ഒരു ഫോട്ടോ എന്നിവയുമായി തൊട്ടടുത്ത ബാങ്ക് സന്ദർശിക്കുക. അപേക്ഷ പൂരിപ്പിച്ച് നൽകിയ ശേഷം. പ്രിൻ്റ് ചെയ്ത പാസ് ബുക്ക് കൈപ്പറ്റുക. നിശ്ചിത കാലാവധിക്കുള്ളിൽ നിങ്ങളുടെ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്ങ് ക്രെഡൻഷ്യലുകൾ എന്നിവ നിങ്ങൾക്ക് ലഭിക്കും.
പരിധി...
നിക്ഷേപത്തിന് പരിധിയില്ലെങ്കിലും സീറോ ബാലൻസ് അക്കൗണ്ടിൽ പ്രതിമാസ ഇടപാടുകൾക്ക് പരിധിയുണ്ട്. അത് മാത്രമല്ല എടിഎമ്മിൽ നിന്നും പൈസ പിൻവലിക്കുന്നതിലും സീറോ ബാലൻസ് അക്കൗണ്ടിൽ പരിധിയുണ്ട്. ഉദാഹരണമായി യൂണിയൻ ബാങ്കിൽ എടിഎം വഴിയുള്ള ഇടപാടുകളുടെ പരിധി 25000 രൂപയാണ്. ഇത് ബാങ്കുകൾക്ക് അനുസരിച്ച് മാറ്റം വരുന്നതാണ്. ചില ബാങ്കുകൾ പരിധിയില്ലെങ്കിലും ചിലർ നിശ്ചിത പരിധി വെച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications