ശാസ്ത്ര ഗവേഷണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ചാറ്റ്ജിപിടി പ്രിസം ഓപ്പണ്‍ എഐ പുറത്തിറക്കി. ഈ സൗജന്യ എഐ-നേറ്റീവ് വര്‍ക്ക്സ്പെയ്സ്, പ്രബന്ധങ്ങള്‍ തയ്യാറാക്കാനും അവലംബങ്ങള്‍ കൈകാര്യം ചെയ്യാനും ഗണിത സമവാക്യങ്ങള്‍ പരിഹരിക്കാനും ഗവേഷകരെ സഹായിക്കും.ഏറ്റവും പുതിയ മോഡലായ ജിപിടി-5.2 ഉപയോഗിച്ചാണ് പ്രവര്‍ത്തനം.

പൊതുആവശ്യത്തിനുള്ള ചാറ്റ് ബോട്ടുകള്‍ക്കപ്പുറം പ്രൊഫഷണല്‍ മേഖലകളിലേയ്ക്കുള്ള ഓപ്പണ്‍എഐയുടെ ചുവടുവെപ്പാണിത്. ക്ലൗഡ് അധിഷ്ഠിത LaTeX പ്ലാറ്റ്ഫോം ക്രിക്സെറ്റിനെ് സ്വന്തമാക്കിയ ഓപ്പണ്‍എഐ, പിന്നീട് അതിലേയ്ക്ക് നൂതന എഐ സന്നിവേശിപ്പിക്കുകയായിരുന്നു.
എന്താണ് ചാറ്റ്ജിപിടി പ്രിസം
പ്രിസം സ്വതന്ത്രമായ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. ഇത് ഗവേഷണ പ്രബന്ധങ്ങള്‍ എഴുതാനും എഡിറ്റ് ചെയ്യാനും ശാസ്ത്രജ്ഞരെ സഹായിക്കും. ലാറ്റെക്സ് പ്ലാറ്റ്ഫോമായ ക്രിക്സറ്റില് എഐ മസ്തിഷ്ക്കം സന്നിവേശിപ്പിച്ചതിന്റെ ഫലമാണ് പ്രിസം. പരിഹാരങ്ങള്‍ക്കായി, ഗവേഷകര്‍ക്ക് പ്രബന്ധം ചാറ്റ്ജിപിടിയിലേയ്ക്ക് പകര്‍ത്തുകയും തിരിച്ചു പകര്‍ത്തുകയും ചെയ്യേണ്ടിവരില്ല. പകരം എഐ അവരുടെ ഡോക്യുമെന്റിനുള്ളില് 'ജീവിക്കുകയും' മുഴുവന്‍ ഗവേഷണവും മനസ്സിലാക്കുകയും ചെയ്യും.
പ്രധാന സവിശേഷതകള്‍
1. ഒരു ഫോട്ടോയെ കോഡാക്കി മാറ്റാനുള്ള കഴിവാണ് ശ്രദ്ധേയം. ഗവേഷകന് ഒരു ഫിസിക്കല്‍ വൈറ്റ്ബോര്ഡില് സങ്കീര്‍ണ്ണമായ ഒരു ഡയഗ്രം അല്ലെങ്കില്‍ ക്രമരഹിതമായ ഒരു സമവാക്യം വരയ്ക്കാനും ഒരു ഫോട്ടോ എടുക്കാനും കഴിയും. പ്രിസം തല്‍ക്ഷണം അതിനെ പൂര്‍ണ്ണമായും ഫോര്‍മാറ്റ് ചെയ്ത ഡിജിറ്റല്‍ പതിപ്പായോ പ്രൊഫഷണല്‍ ലാറ്റെക്സ് കോഡായോ മാറ്റും.
2. 'ആഴത്തിലുള്ള' സന്ദര്‍ഭ അവബോധം
ഒരു സാധാരണ ചാറ്റ്ജിപിടി വിന്‍ഡോയില്‍, നിങ്ങള്‍ ആവശ്യപ്പെട്ടത് മാത്രമാണ് എഐയ്ക്ക് അറിയാനാകൂ. എന്നാല്‍ ജിപിടി-5.2 നിങ്ങളുടെ ഗവേഷണപ്രബന്ധം മുഴുവന്‍ മനസ്സിലാക്കുകയും അതിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. 'എന്റെ നിഗമനം ചിത്രം 3 ലെ ഡാറ്റയുമായി പൊരുത്തപ്പെടുന്നുണ്ടോ?' എന്ന് ചോദിക്കുന്ന പക്ഷം യുക്തിസഹമായ ഉത്തരം നല്കാന് എഐയ്ക്ക് സാധിക്കും. അതിനായി ചിത്രത്തിന് ചുറ്റുമുള്ള വാചകവും മറ്റ് ഡാറ്റകളും അത് പരിശോധിക്കും.
3.തത്സമയ സഹകരണം
ശാസ്ത്രം ഒറ്റയ്ക്ക് രചിക്കുന്നതല്ല. പ്രിസം ഈ ആശയം ഉള്‍ക്കൊള്ളുന്നു. അത് പരിധിയില്ലാത്ത എണ്ണം സഹ-രചയിതാക്കളേയും വിദ്യാര്‍ത്ഥികളേയും ഉപദേഷ്ടാക്കളേയും ഒരു പ്രബന്ധത്തില്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications