അടുത്ത വർഷം 1,100 ബിരുദ, ബിരുദാനന്തര എഞ്ചിനീയർ ട്രെയിനികളെ റിക്രൂട്ട് ചെയ്യാനും വിവിധ ബിസിനസ് മേഖലകളിൽ നിയമിക്കാനും പദ്ധതിയിട്ട് പ്രമുഖ നിർമ്മാണ കമ്പനിയായ ലാർസൻ ആന്റ് ട്യൂബ്രോ (എൽ ആൻഡ് ടി) ഒരുങ്ങുന്നു. കമ്പനി നിലവിലുള്ള വെർച്വൽ നിയമന പ്രക്രിയയിലൂടെ ഇതിനകം 250 ഓളം ഓഫറുകൾ നൽകി കഴിഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി മദ്രാസ്, ഐഐടി ഗുവാഹത്തി, ഐഐടി ഭുവനേശ്വർ, ഐഐടി ബോംബെ, ഐഐടി ഡൽഹി, ഐഐടി റൂർക്കി, ഐഐടി ഖരഗ്‌പൂർ, ഐഐടി (ഐഎസ്‌എം) ) ധൻബാദ്, ഐഐടി ഹൈദരാബാദ്, മറ്റ് ഐഐടികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നിലവിൽ അവസരങ്ങൾ ലഭിച്ചിരിക്കുന്നത്.

എൽ ആന്റ് ടി ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനികൾക്ക് തുടർ പഠന അവസരങ്ങളും വളർച്ചാ പാതയും വാഗ്ദാനം ചെയ്യുക മാത്രമല്ല, ദേശീയ അല്ലെങ്കിൽ ആഗോള തലത്തിലെ ഉയർന്ന പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ അവസരവും നൽകുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ്, മാനേജിംഗ് ഡയറക്ടർ എസ്എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
2021 ൽ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമനായ എൽ ആൻഡ് ടി 1,100 എഞ്ചിനീയർമാരെ നിയമിക്കാനാണ് ഒരുങ്ങുന്നത്. ഇതിനകം 250 ഐഐടി വിദ്യാർത്ഥികൾക്ക് ഓഫറുകൾ നൽകി കഴിഞ്ഞു. എല്ലാ വർഷവും കമ്പനി 1,100ലധികം എഞ്ചിനീയർമാരെ നിയമിക്കാറുണ്ട്. അതിൽ 90% പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളായ ഐഐടികൾ, എൻഐടികൾ, ഉന്നത സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications