പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടി ഓറക്കിള്‍, ടിക്‌ടോക്കിനെ വാങ്ങുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോസോഫ്റ്റിന് മാത്രമല്ല, ഓറക്കിളിനുമുണ്ട് ടിക്‌ടോക്കില്‍ ഒരു കണ്ണ്. വടക്കെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക് ടോക്കിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ ഓറക്കിള്‍ താത്പര്യം അറിയിച്ചതായി സൂചന. ബൈറ്റ് ഡാന്‍സിലെ ഏതാനും നിക്ഷേപകര്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനം വാങ്ങാന്‍ ഓറക്കിള്‍ തയ്യാറെടുക്കുന്നത്. നാളിതുവരെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഓറക്കിളിന്റെ ബിസിനസ്. ക്ലൗഡ് സേവനങ്ങളും സോഫ്റ്റ്‌വെയര്‍ ലൈന്‍സിങ്ങും കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗ്ഗവുന്നു. എന്നാല്‍ ഇപ്പോള്‍ ടിക്‌ടോക്കിലൂടെ പുതിയ ബിസിനസ് 'മേച്ചില്‍പ്പുറങ്ങള്‍' തേടാനാണ് ഓറക്കിളിന്റെ നീക്കം.

പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടി ഓറക്കിള്‍, ടിക്‌ടോക്കിനെ വാങ്ങുമോ?

നിലവില്‍ 90 ദിവസത്തെ സാവകാശമാണ് ബൈറ്റ് ഡാന്‍സിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. നവംബര്‍ 12 -നകം ടിക്‌ടോക്കിന്റെ ബിസിനസ് ഏതെങ്കില്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ ബൈറ്റ് ഡാന്‍സ് തയ്യാറാവണം. ജനങ്ങളുടെ വിവരങ്ങള്‍ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ചോര്‍ത്തുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ടിക്‌ടോക്കിന് എതിരായ അമേരിക്കയുടെ നടപടി. എന്തായാലും ടിക്‌ടോക്കിനെ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് മൈക്രോസോഫ്റ്റ് രംഗത്തുണ്ട്. ഇപ്പോള്‍ ഓറക്കിളും ഇതേ ലക്ഷ്യവുമായി കടന്നുവന്നിരിക്കുന്നു. ഓറക്കിളിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ലാരി എലിസണ്‍ ട്രംപ് അനുകൂലിയാണ്.

നിലവില്‍ ബൈറ്റ് ഡാന്‍സ് നിക്ഷേപകരായ ജനറല്‍ അറ്റ്‌ലാന്റിക്കും സെക്കോയ ക്യാപിറ്റലുമായി ചേര്‍ന്ന് ടിക്‌ടോക്കിനെ ഏറ്റെടുക്കാനാണ് ഓറക്കിള്‍ കരുനീക്കുന്നത്. ഇതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരണം അറിയിക്കാന്‍ ബൈറ്റ് ഡാന്‍സോ ടിക്‌ടോക്കോ ഓറക്കിളോ ജനറല്‍ അറ്റ്‌ലാന്റിക്കോ സെക്കോയ ക്യാപിറ്റലോ തയ്യാറായിട്ടില്ല. ടിക്‌ടോക്കിലുള്ള ഓറക്കിളിന്റെ താത്പര്യം ഫൈനാന്‍ഷ്യല്‍ ടൈംസാണ് ആദ്യം പുറത്തുവിട്ടത്. ചൊവാഴ്ച്ച വിവരം പുറത്തുവന്നതോടെ ഓറക്കിളിന്റെ ഓഹരിയില്‍ 3.4 ശതമാനം കുതിപ്പുണ്ടായി. നിലവില്‍ 171 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. നേരത്തെ, ട്വിറ്ററും ടിക്‌ടോക്കിന്റെ കാര്യത്തില്‍ ബൈറ്റ് ഡാന്‍സിനെ സമീപിച്ചിരുന്നു. ടിക്‌ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് മാത്രം വാങ്ങാനാണ് ട്വിറ്റര്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ട്വിറ്ററിന് ടിക്‌ടോക്കിനെ ലഭിക്കാനുള്ള സാധ്യത വിരളമാണ്.

Read more about: tik tok
English summary

Oracle Shows Interest To Buy TikTok Operations From Bytedance

Oracle Shows Interest To Buy TikTok Operations From Bytedance. Read in Malayalam.
Story first published: Wednesday, August 19, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X