ദില്ലി; ഓറിയന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സർക്കാർ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോർട്ട്. പുനർമൂലധനവത്കരണത്തിൽ ഈ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഈ കമ്പനികളുടെ സാമ്പത്തിക കരുത്ത് ഉയർത്തുകയെ്ന ലക്ഷ്യത്തോടെ നിലവിലെ പാദത്തിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലേക്ക് 3000 കോടതി സർക്കാർ ഉടൻ കൈമാറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഓറിയന്റൽ ഇൻഷുറൻസിനും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനും മെച്ചപ്പെട്ട സാമ്പത്തിക മേഖലകൾ കാരണം നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് സർക്കാർ. സ്വകാര്യവൽക്കരണത്തിന് അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപചികൾ ആരംഭിച്ചിട്ടുണ്ട്. കമ്പനിയിൽ സർക്കാർ ഓഹരി 85.44 ശതമാനമാണ്.
ആയോഗ് സ്വകാര്യവൽക്കരണത്തിനായി സർക്കാരിന് ശുപാർശകൾ നൽകും, ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും തിരുമാനം കൈക്കൊള്ളുക. ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 ലെ ബജറ്റിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയെയും സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷ പരിധി 49 ശതമാനത്തിൽ നിന്ന് ബജറ്റില് 75 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
