ദില്ലി: എസ്ബിഐക്ക് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കന്‍ സംവിധാനം അവതരിപ്പിക്കുന്നു. ഡിസംബര്‍ ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണിവരെ എടിഎമ്മില്‍ നിന്നും 10000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ നബന്ധന ബാധകമാവുക.

നിലവില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് രാത്രി എട്ട് മുതല്‍ രാവിലെ എട്ട് മണിവരെ 10000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിന് യാതൊരു നിബന്ധനകളുമില്ല. എന്നാല്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് ബാങ്ക് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്ഡ ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഉപഭോക്താവ് ആവശ്യമുള്ള തുക നല്കി കഴിഞ്ഞാല്‍ എടിഎം സ്ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും.
തുടര്‍ന്ന് ഉപഭോക്താവിന് ലഭിച്ച ഒടിപി നമ്പര്‍ എടിഎം സ്ക്രീനില്‍ ടൈപ്പ് ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ മാത്രമാണ് ഒടിപി ലഭിക്കുകയുള്ളൂ. പുതിയ രീതി ആവിഷ്കരിക്കുന്നതോടെ പണം പിന്‍വലിക്കല്‍ സുരക്ഷിതമാക്കാനാവുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇപ്പോള്‍ പഞ്ചാബ് ബാങ്ക് നടപ്പിലാക്കിയ സംവിധാനം സെപ്റ്റംബര്‍ മാസത്തോടെ എസ്ബിഐയും നടപ്പിലാക്കിയിരുന്നു. എസ്ബിഐ ഉപഭോക്താക്കള്‍ 10,000 രൂപയും അതിനുമുകളിലുള്ളതുമായ തുക പിന്‍വലിക്കാനാണ് ഒടിപി നിര്‍ബന്ധമാക്കിയത്. ഈ ഒടിപി ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ ഈ നീക്കം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
