ചില ഉൽപ്പന്നങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സർക്കാർ വെട്ടിക്കുറച്ചിട്ടും ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാത്തതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസന്റെയും പ്രാദേശിക യൂണിറ്റിന് 230.4 കോടി രൂപ പിഴ ചുമത്തി. നാഷണൽ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റി (എൻഎഎ) ആണ് പിഴ നൽകിയത്. ഉത്തരവിൽ തിങ്കളാഴ്ച എൻഎഎ ചെയർമാൻ ബിഎൻ ശർമ്മ ഒപ്പിട്ടു.
18 ശതമാനം പലിശ സഹിതം തുക ഉപഭോക്തൃ ക്ഷേമനിധിയിൽ അടയ്ക്കാൻ യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 2017 നവംബർ 15 മുതൽ 2018 ഡിസംബർ 31 വരെയുള്ള കണക്കുകൾ പരിശോധിച്ച്, വിശദമായി വാദം കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്.

ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറച്ചതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ആനുകൂല്യങ്ങൾ കൈമാറണമെന്നാണ് സിജിഎസ്ടി നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജിഎസ്ടി കുറച്ചതിന് ശേഷം വിപണിയ്ക്ക് അനുസരിച്ച് ഉത്പന്നത്തിന്റെ വില ഉയർത്താൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്. ജിഎസ്‌ടി നിരക്ക് ആദ്യം 28 ശതമാനമായിരുന്നത് പിന്നീട് 18 ശതമാനമാക്കി കുറച്ചിരുന്നു. ഈ ഘട്ടത്തിൽ കമ്പനി നിരക്ക് കുറയ്ക്കാത്തതാണ് പിഴ ഈടാക്കാൻ കാരണം.
സമാന രീതിയിൽ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകാത്തതിന് നെസ്‌ലെക്ക് 90 കോടി രൂപയുടെ പിഴ അടുത്തിടെ ചുമത്തിയിരുന്നു. സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 171 (1) ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപഭോക്താവിന് നികുതി കുറയ്ക്കലിന്റെ ആനുകൂല്യങ്ങൾ നെസ്ലെ നിഷേധിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തതിനാൽ പിഴ നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്ന് അതോറിറ്റി അന്ന് ഉത്തരവിൽ വ്യക്തമാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
