ഓഗസ്റ്റില്‍ 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണം വാങ്ങിക്കൂട്ടി പലാന്റിര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുഭാഗത്ത് ടെസ്‌ല പോലുള്ള ഭീമന്‍ കമ്പനികള്‍ ബിറ്റ്‌കോയിന്‍ പോലുള്ള വൈവിധ്യമാര്‍ന്ന നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയുമ്പോള്‍ പ്രമുഖ ഡേറ്റ അനലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ പലാന്റിര്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന തിരക്കിലാണ്. ഓഗസ്റ്റില്‍ മാത്രം 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണക്കട്ടികള്‍ കമ്പനി വാങ്ങി. പലാന്റിര്‍ പോലൊരു കമ്പനി സ്വര്‍ണത്തില്‍ 'പൈസയിറക്കുന്നത്' കോവിഡാനന്തര സമ്പദ്ഘടനയിലെ അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുകയാണെന്ന വാദം സാമ്പത്തിക രംഗത്ത് ഇതോടെ ശക്തമാവുകയാണ്.

 
ഓഗസ്റ്റില്‍ 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണം വാങ്ങിക്കൂട്ടി പലാന്റിര്‍

കഴിഞ്ഞവര്‍ഷമാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണത്തിന്റെ ഔണ്‍സ് വില 2,000 ഡോളര്‍ പിന്നിടുന്നത്. കോവിഡ് ഭീതിയും അമേരിക്കന്‍ സര്‍ക്കാരിന്റെ ഉത്തേജന നടപടികളും സുരക്ഷിത നിക്ഷേപമായി അറിയപ്പെടുന്ന സ്വര്‍ണത്തിന്റെ ഉയര്‍ച്ചയ്ക്ക് ഗുണം ചെയ്തു. ഈ വര്‍ഷമാകട്ടെ പണപ്പെരുപ്പം കുതിച്ചുയരുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ സ്വര്‍ണത്തിന് സാധിക്കുമെന്നത് നിക്ഷേപകരുടെ നോട്ടം പൊന്നില്‍ പതിയാനുള്ള പ്രധാന കാരണമായി മാറുന്നു.

ഇതൊക്കെയാണെങ്കിലും കഴിഞ്ഞവര്‍ഷത്തെ വിലനിലവാരം വെച്ചുനോക്കുമ്പോള്‍ ഇക്കുറി 7 ശതമാനത്തോളം തകര്‍ച്ച സ്വര്‍ണം നേരിടുന്നുണ്ട്. ഇതിനിടെ ക്രിപ്‌റ്റോകറന്‍സികളുടെ കുതിപ്പും സ്വര്‍ണത്തിന്റെ മാറ്റ് ഒരല്‍പ്പം കുറയ്ക്കുകയാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സാധിക്കുമെന്ന് ഒരുവിഭാഗം നിക്ഷേപകര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എന്തായാലും പലാന്റിറിന്റെ ശ്രദ്ധ മുഴുവനായും സ്വര്‍ണത്തില്‍ത്തന്നെ. ഓഗസ്റ്റില്‍ 50.7 മില്യണ്‍ ഡോളറിന്റെ 100-ഔണ്‍സ് സ്വര്‍ണക്കട്ടികളാണ് കമ്പനി വാങ്ങിക്കൂട്ടിയത്. നിലവില്‍ അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലെ സുരക്ഷിത താവളത്തിലാണ് പലാന്റിര്‍ ഈ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് സുരക്ഷ നല്‍കുന്നതിനായി മറ്റൊരു സുരക്ഷാ കമ്പനിയെയും പലാന്റിര്‍ നിയോഗിച്ചിട്ടുണ്ട്.

Also Read: ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം

ഓഗസ്റ്റില്‍ 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണം വാങ്ങിക്കൂട്ടി പലാന്റിര്‍

Also Read: 5 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 2.36 കോടി രൂപ, അതും 1 വര്‍ഷം കൊണ്ട് - അറിയണം ഈ ഓഹരിയെ

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് പലാന്റിര്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഓഹരി വിപണിയില്‍ എത്തി ഏറെക്കഴിയും മുന്‍പേ കമ്പനി എല്ലാ ബാധ്യതകളും ഒടുക്കി സ്വതന്ത്രമായി. കഴിഞ്ഞ രണ്ടു പാദത്തിലും ഉയര്‍ന്ന വരുമാനം കുറിക്കാന്‍ പലാന്റിറിന് സാധിച്ചു. രണ്ടാം പാദത്തില്‍ 20 പുതിയ ഉപഭോക്താക്കളാണ് പലാന്റിറിന്റെ സേവനങ്ങള്‍ക്കായി പേരുചേര്‍ത്തത്. നിലവില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്ന തിരക്കിലാണ് കമ്പനി. കഴിഞ്ഞ രണ്ടു പാദങ്ങളിലായി നൂറിലധികം പേരെ സെയില്‍സിലേക്ക് കമ്പനി നിയമിച്ചു.

Also Read: ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

നേരത്തെ, സ്വകാര്യ കമ്പനി നടത്തിയതുകൊണ്ട് പലാന്റിര്‍ ഇപ്പോഴും ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത നടപടി ക്യാഷ് സപ്ലൈ വര്‍ധിപ്പിച്ചു. ഇതോടെ നിലവിലുള്ള ഉപഭോക്താക്കളില്‍ത്തന്നെ നിക്ഷേപം നടത്താനുള്ള അവസരമാണ് പലാന്റിറിന് കൈവരുന്നത്. ശൈശവദശയിലുള്ള നിരവധി കമ്പനികള്‍ പലാന്റിറിന്റെ സേവനങ്ങള്‍ തേടുന്നുണ്ട്. ഈ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ പലാന്റിറിന് ഉദ്ദേശമുണ്ട്. നിലവില്‍ ആഡ്തിയോറന്റ്, ഫാസ്റ്റ് റേഡിയസ്, ഫിന്‍ആസല്‍, ട്രൈടിയം പോലുള്ള കമ്പനികളില്‍ പലാന്ററിന് പങ്കാളിത്തമുണ്ട്.

Also Read: 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?

ഇതേസമയം, സ്വര്‍ണത്തില്‍ മാത്രമായി പലാന്റിര്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ പരിമിതപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. ബാലന്‍സ് ഷീറ്റില്‍ ബിറ്റ്‌കോയിനോ മറ്റു ക്രിപ്‌റ്റോകറന്‍സികളോ ഉള്‍പ്പെടുത്താനുള്ള സാധ്യത കമ്പനിയുടെ ഫൈനാന്‍സ് മേധാവി ഡേവ് ഗ്ലേസര്‍ തള്ളിക്കളയുന്നില്ല. വരുംഭാവിയില്‍ നിക്ഷേപ രീതി വൈവിധ്യപ്പെടുത്താന്‍ പലാന്റിര്‍ നടപടിയെടുത്തേക്കും.

Read more about: gold company
English summary

Palantir Bought USD 50 Million Worth Gold Bars In August; Company To Expand The Portfolio In Crypto Soon

Palantir Bought USD 50 Million Worth Gold Bars In August; Company To Expand The Portfolio In Crypto Soon. Read in Malayalam.
Story first published: Wednesday, August 18, 2021, 14:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X