പൂർണമായി അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന ഹർജി പരിശോധിച്ച ഹൈകോടതിയാണ് വിലക്ക് തുടരുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. സെപ്റ്റംബർ 30 ന് കേരള ഹൈക്കോടതി കേസ് പുനഃപരിശോധിക്കുമെന്ന് അറിയിച്ചു.
പാലിയേക്കരയിലെ ടോൾ നിരക്ക് നിർത്തിവച്ചുകൊണ്ട് ഓഗസ്റ്റ് 6 ന് കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥിതികളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈകോടതി നേരത്തെ അറിയിച്ചത്. അതിനിടയിൽ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈകോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കലക്ടർക്ക് നിർദേശം നൽകി.
പുതുക്കിയ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്‌എഐ) കരാറുകാരും അനുമതി തേടിയിട്ടുണ്ട്. നേരത്തെ ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

പിരിച്ചെടുത്തത് കോടികൾ
കരാര്‍ പ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളുമൊരുക്കാതെ പാലിയേക്കര ടോള്‍ കരാര്‍ കമ്പനി 13 വര്‍ഷം കൊണ്ട് പിരിച്ചെടുത്തത് കോടികളാണ്. ദേശീയ പാത 544 ൽ ഇടപ്പള്ളി-മണ്ണുത്തി ഹൈവേയ്ക്കാണ് ടോൾ പിരിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ഏകദേശം 1500 കോടി രൂപയ്ക്ക് മുകളിൽ ഇവിടെ നിന്നും പരിച്ചെടുത്തു. അപകട സാധ്യതയടക്കമുള്ള വിവിധ മേഖലകള്‍ ഈ പാതയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പരിഹരിക്കാനായി കമ്പനി ഒന്നും ചെയ്തിട്ടില്ല. ദിനംപ്രതി 42000 ത്തിനടുത്ത് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
2022 നവംബറില്‍ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോര്‍ട്ടില്‍ 11 ബ്ലാക്ക് സ്‌പോട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി കാണിച്ചിട്ടുള്ളത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് ഉത്തരവിട്ടത്. സുഖമമായ യാത്രയ്ക്ക് വേണ്ടിയാണ് ടോൾപിരിവ്. അത് ലഭികുന്നില്ലെങ്കിൽ പിന്നെ ടോൾ കൊടുക്കുന്നതിൽ എന്താണ് അർഥം? എന്നതാണ് കോടതി ഉയർത്തിയ ചോദ്യം.
കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ പുറത്താക്കാൻ ദേശീയപാതാ അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. 2243.53 കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കയാണ്. നിർമാണക്കമ്പനിയായ കെഎംസിയുടെ ഉപവിഭാഗമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ദേശീയപാതയിലെ ടോൾപിരിവിന്റെ ചുമതല.
More From GoodReturns

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications