കൊച്ചിയിൽ എൽപിജി സിലിണ്ടറുകളുടെ വിതരണം താളം തെറ്റുന്നു. ഒരു വിഭാഗം തൊഴിലാളികളുടെ സമരത്തെത്തുടർന്ന് എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നു എന്ന പ്രചരണം ഉയർന്നതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഉപഭോക്താക്കൾ കൂടുതലായി സിലിണ്ടർ ബുക്ക് ചെയ്തതോടെ വിതരണ സംവിധാനത്തിന്‍റെ താളം തെറ്റി. എൽപിജിയുടെ പ്രധാന വിതരണക്കാരിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) പ്ലാന്റ് പ്രവർത്തനങ്ങൾ ജീവനക്കാരുടെ സമരവും അവധി ദിനങ്ങളും കാരണം നേരത്തെ താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു. അതേസമയം, പ്ലാന്റ് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു ക്ഷാമവുമില്ലെന്നും അധികൃതർ അവകാശപ്പെട്ടു.
"ഉപഭോക്താക്കൾ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടെന്ന് കരുതിയാണ് ബുക്കിംഗ് നടത്തുന്നത്. എന്നാൽ അത് ശരിയല്ല. അനാവശ്യ ബുക്കിംഗുകൾ നടത്തിയവർ അവ റദ്ദാക്കണം. അനാവശ്യ ബുക്കിംഗ് ഡിമാൻഡിനെയും വിതരണത്തെയും ബാധിച്ചിട്ടുണ്ട് - വൈറ്റില ഇൻഡേനിന്‍റെ ഏജൻസിയിലെ ഒരു ജീവനക്കാർ പറഞ്ഞു. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ബുക്കിംഗ് വർദ്ധനവ് ഏജൻസികളേയും ബാധിച്ചിട്ടുണ്ട്. "സാധാരണയായി ബുക്ക് ചെയ്ത അതേദിവസം അല്ലെങ്കിൽ തൊട്ടടുത്ത ദിവസം സിലിണ്ടറുകൾ വിതരണം ചെയ്യാറുണ്ട്. എന്നാൽ ഒരുവിഭാഗം ജീനവക്കാരുടെ സമരവും തുടർച്ചയായ അവധി ദിവസങ്ങളും കാരണം വിതരണത്തിൽ കാലതാമസമുണ്ടായിട്ടുണ്ട്. അത് അടുത്ത ദിവസങ്ങളിൽ പരിഹരിക്കപ്പെടു" ജീവനക്കാർ പറഞ്ഞു.

തൃപ്പൂണിത്തറയിലെ മറ്റൊരു ഏജൻസിയും ബുക്കിംഗുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. "സാധാരണയായി, ഞങ്ങൾക്ക് പ്രതിദിനം 200 മുതൽ 300 വരെ ബുക്കിംഗുകൾ ലഭിക്കാറുണ്ട്. ഇപ്പോൾ അത് 1000 ആയി വർദ്ധിച്ചു. പ്ലാന്റ് പ്രവർത്തനങ്ങൾ തടസപ്പെട്ടതിനാൽ നേരത്തെ സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിൽ എട്ട് ദിവസത്തെ കാലതാമസമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, അഞ്ച് മുതൽ ആറ് ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നു," ഏജൻസിയിലെ ഒരു ജീവനക്കാർ പറഞ്ഞു.
ക്ഷാമല്ലില്ലെന്ന് ഐഒസി
അതേസമയം, പ്ലാന്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ സിലിണ്ടറുകൾക്ക് ഒരു ക്ഷാമവുമില്ലെന്നാണ് ഐഒസി ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. ഓണത്തിന് തമിഴ്‌നാട്ടിൽ നിന്നാണ് അധിക സിലിണ്ടറുകൾ എത്തിച്ചിരുന്നത്. ഇപ്പോഴത്തെ പ്രശ്‌നം പരിഭ്രാന്തി മൂലമാണ്. വിതരണ ശൃംഖലയിൽ ഒരു തടസ്സമുണ്ട്, അത് പരിഹരിക്കിക്കൊണ്ടിരിക്കുകയാണ്. സിലിണ്ടറുകൾക്ക് ക്ഷാമമില്ല. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ അവസാനം ഒരു വിഭാഗം കരാർ തൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനത്തെ താത്‌കാലികമായി ബാധിച്ചിരുന്നു. അവധി പ്രമാണിച്ച് ഒക്ടോബർ 2-ന് പ്ലാൻറ് അടച്ചിടുകയും ചെയ്തു. തുടർന്ന് സാധാരണ നിലയിൽ ഉത്‌പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തതായി ഐഒസി വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications