തിരുവനന്തപുരം ആസ്ഥാനമായുള്ള ആയുർവേദ കമ്പനികളിലൊന്നായ പങ്കജകസ്‌തുരി ഹെർബൽസ് സിങ്കിവീർ-എച്ച് എന്ന മരുന്ന് കൊറോണയ്ക്ക് ഫലം കാണുന്നുവെന്ന അവകാശവാദവുമായി രംഗത്ത്. ക്ലിനിക്കൽ പരീക്ഷണ ഫലങ്ങളിൽ, ഏഴ് ചേരുവകളുടെ മിശ്രിതത്തിൽ നിർമ്മിച്ച ഈ ഹെർബോ-മിനറൽ മരുന്ന് കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്നാണ് പങ്കജ കസ്തൂരിയുടെ അവകാശവാദം.
ക്ലിനിക്കൽ പരീക്ഷണം
ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഒരു ഇടക്കാല റിപ്പോർട്ടിൽ കമ്പനി 42 രോഗികളിൽ 22 പേരെ സിങ്കിവിർ-എച്ച് ഗുളികകളും 20 പേർക്ക് പ്ലേസിബോയും (വ്യാജ ഡോസിംഗ്) നൽകിയതായി പറയുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) പരിശോധനകൾക്ക് ശേഷം നാലാം ദിവസം സിങ്കിവിർ-എച്ച് ചികിത്സിച്ച 22 രോഗികളെയും ഡിസ്ചാർജ് ചെയ്തതായി കണ്ടെത്തി. കൺട്രോൾ ഗ്രൂപ്പിലെ ശേഷിക്കുന്ന 20 രോഗികൾ 5 മുതൽ 11 ദിവസം വരെ കൊവിഡ് പോസിറ്റീവ് ആയി തുടർന്നു.
ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ
പരീക്ഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദൈനംദിന അലർജികൾ മുതൽ സ്വയം രോഗപ്രതിരോധ രോഗങ്ങൾ പോലുള്ള സങ്കീർണ്ണമായ രോഗങ്ങൾക്ക് വരെ ആയുർവേദത്തിൽ വൈവിധ്യമാർന്ന ചികിത്സാ രീതികളുണ്ട്. ആയുർവേദത്തിന് ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ വികസിപ്പിക്കാമുള്ള കഴിവുണ്ടെന്ന് പങ്കജകസ്തൂരി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഹരീന്ദ്രൻ നായർ പറഞ്ഞു.
മരുന്ന് അംഗീകരിച്ചാൽ
ഇതുവരെയുള്ള ഫലങ്ങൾ മികച്ചതാണെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും കൊവിഡ്-19 നെതിരെയുള്ള രോഗപ്രതിരോധ ചികിത്സയ്ക്കായുള്ള മരുന്ന് അംഗീകരിച്ചുകഴിഞ്ഞാൽ ഫലപ്രദവും വേഗത്തിലുള്ളതുമായ വിതരണം ഉറപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിങ്കിവിർ-എച്ച് ഗുളികകൾക്ക് കേരള സർക്കാരിന്റെ ലൈസൻസ് നേടിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, സിഎസ്‌ഐആർ-എൻഐഎസ്ടി എന്നിവിടങ്ങളിൽ മനുഷ്യകോശങ്ങൾക്ക് സൈറ്റോടോക്സിസിറ്റി പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന് സമർപ്പിച്ചു
ആധുനിക വൈദ്യശാസ്ത്രത്തിലെ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് സമാനമായാണ് ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളും രക്തപരിശോധനകളും പൂർത്തിയാക്കിയ ശേഷം ഫലങ്ങൾ പ്രസിദ്ധീകരിക്കും. 5 അംഗ സ്വതന്ത്ര പിയർ ഡാറ്റാ മോണിറ്ററിംഗ് കമ്മിറ്റി (ഡിഎംസി) വിദഗ്ധർ ഇടക്കാല ക്ലിനിക്കൽ പരിശോധനാ ഫലങ്ങൾ വിലയിരുത്തി, ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പങ്കജകസ്തൂരി
1988 ൽ ഡോ. ഹരീന്ദ്രൻ നായർ ആരംഭിച്ച പങ്കജകസ്തൂരി ഇപ്പോൾ 400 ഓളം ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നുണ്ട്. ഗുരുതരമായ ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി 'ബ്രീത്ത് ഈസി', സന്ധിവേദന ഒഴിവാക്കാനുള്ള മരുന്നായ 'ഓർത്തോഹെർബ്' തുടങ്ങിയ ഓവർ ദി കൌണ്ടർ (ഒടിസി) ഉൽപ്പന്നങ്ങൾ പങ്കജകസ്തൂരിയുടെ ജനപ്രിയ ബ്രാൻഡുകളാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
