ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ചൈനയിൽ വ്യാപകമായി അടച്ചുപൂട്ടലിന്റെ അലയൊലികൾ നേരിടുന്നു. മൊബൈൽ വിപണിയെ മുതൽ മരുന്നുകളുടെ ഉത്പാദനത്തെ വരെ അടച്ചുപൂട്ടൽ ബാധിക്കുന്നതായാണ് വിവരം. അതേ സമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില 40% ഉയർന്നു. കൂടാതെ വിവിധതരം ബാക്ടീരിയ അണുബാധകൾ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില 70% ഉയർന്നുവെന്ന് സിഡസ് കാഡില ചെയർമാൻ പങ്കജ് ആർ. പട്ടേൽ പറഞ്ഞു.
ആയിരത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ മാന്ദ്യ ഭീഷണിയ്ക്ക് മുന്നിൽ എത്തിക്കുകയും ചെയ്ത കൊറോണ വൈറസ്, ചൈനയിലെ ഉൽപാദനം മന്ദഗതിയിലാക്കിയിരിക്കുകയാണ്. ചൈന ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ഫാക്ടറികൾ അടച്ചു പൂട്ടുമ്പോൾ, ചില അസംസ്കൃത വസ്തുക്കളുടെയും ഇന്റർമീഡിയറ്റ് വസ്തുക്കളുടെയും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് അനിശ്ചിതത്വം നേരിട്ടു കൊണ്ടിരിക്കുന്നത്.

മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചില അടിസ്ഥാന പദാർത്ഥങ്ങളുടെ ലഭ്യതക്കുറവാണ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവിന് കാരണം. ലോകത്തിന് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യമായ ഇന്ത്യ എപിഐ ആവശ്യകതയുടെ 80% വരെ ചൈനയെയാണ് ആശ്രയിക്കുന്നത്.
മരുന്നുകൾ മാത്രമല്ല ചൈനയിലെ അടച്ചുപൂട്ടൽ കാരണം ചില ഇന്ത്യൻ മൊബൈൽ നിർമ്മാതാക്കളുടെ ഉൽപാദനത്തിലും തടസ്സം നേരിടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications