രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞവര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി വില്‍പ്പനയില്‍ 49.59 ശതമാനം ഇടിവ് സംഭവിച്ചു. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. മാന്ദ്യവും തുടര്‍ന്നെത്തിയ കൊറോണ മഹാമാരിയും ഇന്ത്യന്‍ വാഹന വിപണിയുടെ ആണിക്കല്ല് ഇളക്കിയതായി സിയാമിന്റെ റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, വോള്‍വോ ഓട്ടോ തുടങ്ങിയ കമ്പനികളുടെ വില്‍പ്പന വിവരങ്ങള്‍ ലഭ്യമല്ല. ടാറ്റ മോട്ടോര്സിന്റെയാകട്ടെ, ത്രൈമാസ വില്‍പ്പന കണക്കുകളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നതും. ഇവ അടിസ്ഥാനപ്പെടുത്തിയാണ് സിയാം പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 58 ശതമാനമാണ് പാസഞ്ചര്‍ കാര്‍ വില്‍പ്പന ഇടിഞ്ഞത്. പോയമാസം 55,497 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മാതാക്കള്‍ എല്ലാവരും ചേര്‍ന്ന് വിറ്റുള്ളൂ. ഇരുചക്ര വാഹന വില്‍പ്പനയും ഇത്തവണ ഇടിഞ്ഞതായി സിയാം സിയാം റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. 39 ശതമാനം ഇടിവാണ് ഇരുചക്ര വാഹന വിപണി നേരിടുന്നത്. കയറ്റുമതിയിലും ചിത്രം വ്യത്യസ്തമല്ല. ജൂണില്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും മുചക്ര, ഇരുചക്ര വാഹനങ്ങളുടെയും കയറ്റുമതി യഥാക്രമം 56.31 ശതമാനം, 34.98 ശതമാനം, 34.25 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.

തുറമുഖങ്ങളില്‍ ചരക്കുകള്‍ ഇറക്കാനെടുക്കുന്ന കാലതാമസം രാജ്യത്തെ വാഹന നിര്‍മ്മാണത്തെ സാരമായി ബാധിക്കുന്നുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം സിയാം മുന്നോട്ടുവെച്ചു. ജൂണ്‍ 30 -ന്് അവസാനിച്ച പാദത്തില്‍ ആകെ മൊത്തം 1.53 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് രാജ്യത്ത് വിറ്റുപോയത്. വില്‍പ്പന ഇടിവ് 78.43 ശതമാനം.
പോയമാസം കാര്‍ വില്‍പ്പന മാത്രം നോക്കിയാല്‍ മാരുതിയും ഹ്യുണ്ടായിയും ടാറ്റയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. പോയമാസം 51,274 കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ആള്‍ട്ടോ (7,298 യൂണിറ്റ്), വാഗണ്‍ആര്‍ (6,972 യൂണിറ്റ്), ഡിസൈര്‍ (5,834 യൂണിറ്റ്) മോഡലുകള്‍ കമ്പനിക്ക് തുണയായി. ഇതേസമയം നിരയിലെ മറ്റു മോഡലുകളും ഒട്ടും പിന്നിലല്ല. സെലറിയോ, വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ്, ബലെനോ കാറുകള്‍ 4,000 -ത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന വരിച്ചത് കാണാം.
പതിവുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. പോയമാസം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ 21,320 കാറുകള്‍ രാജ്യത്ത് വിറ്റു. കമ്പനി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ക്രെറ്റയാണ് ഹ്യുണ്ടായി നിരയിലെ സൂപ്പര്‍ഹിറ്റ്. 7,209 ക്രെറ്റ യൂണിറ്റുകള്‍ ജൂണില്‍ വിറ്റുപോയി. ടാറ്റയുടെ കാര്യമെടുത്താല്‍ 11,419 യൂണിറ്റുകളാണ് ജൂണില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിറ്റത്. ടിയാഗൊയുടെ മാത്രം 4,069 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ടാറ്റ വിറ്റു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
