ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ആസ്ഥാനമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് (യുഎഇ) വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യാത്രക്കാരെ എത്തിക്കരുതെന്ന് നിർദ്ദേശം നൽകി. യുഎഇ സർക്കാരിന്റെ പ്രത്യേക അംഗീകാരമില്ലാതെ ആരെയും യുഎഇയിലേയ്ക്ക് എത്തിക്കരുതെന്നാണ് നിർദ്ദേശം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ജൂൺ 23 മുതൽ യുഎഇയിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് അനുവദനീയമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രത്യേകത അനുമതി
സാധുവായ റെസിഡൻസി പെർമിറ്റോ വർക്ക് പെർമിറ്റോ കൈവശമുള്ള യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അല്ലെങ്കിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി, ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവയിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് അംഗീകാരമുള്ള ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഇപ്പോൾ യുഎഇയിൽ നിന്ന് പ്രത്യേക അനുമതികൾ ആവശ്യമാണ്. ന്യൂഡൽഹിയിലെ എംബസിയും യുഎഇയുടെ വിദേശകാര്യ മന്ത്രാലയവും പ്രത്യേക അനുമതി നൽകിയെങ്കിൽ മാത്രമേ വന്ദേ ഭാരത് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യത്തേക്ക് പോകാൻ സാധിക്കൂ.
ദുബായിലേയ്ക്ക്
വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ജൂലൈ 7 ന് സന്ദർശകർക്കായി വീണ്ടും തുറക്കും. മാർച്ച് 25 മുതൽ ദുബായിലേയ്ക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാ ടൂറിസ്റ്റുകളുടെയും കോവിഡ് -19 പരിശോധനാ ഫലം നെഗറ്റീവ് എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ദുബായിൽ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ നിർബന്ധിത പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.
അമേരിക്കൻ വിമാനക്കമ്പനികളെ ഒഴിവാക്കി
വന്ദേ ഭാരത് മിഷനിൽ നിന്ന് അമേരിക്കൻ വിമാനക്കമ്പനികളെ ഒഴിവാക്കി വിവേചനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് യുഎസ് ഗതാഗത വകുപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ സർവ്വീസ്
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴിൽ 750 വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സർക്കാർ അനുമതി നൽകുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സ്വകാര്യ കമ്പനികൾക്കും സർവ്വീസ് നടത്താൻ അനുമതി ലഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
