ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൂടുതൽ ശക്തമായി വളർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഡിജിറ്റൽ വളർച്ചയുടെ ഭാഗമായി പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് സർക്കാർ. പാസ്‌പോർട്ട് സേവാ പ്രോഗ്രാം (പിഎസ്‌പി) 2.0 എന്ന പദ്ധതിക്ക് കീഴിൽ രാജ്യവ്യാപകമായി ഇ-പാസ്‌പോർട്ടുകൾ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇതിലൂടെ പാസ്‌പോർട്ട് വിതരണം കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എംബഡഡ് ചിപ്പ് സാങ്കേതികവിദ്യയിലൂടെ വേഗത്തിലുള്ള ഇമിഗ്രേഷൻ പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിനും സാധിക്കുന്നു.
"പൗരൻമാരുടെ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി നൂതനവും ഉയർന്ന നിലവാരമുള്ളതുമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി രാജ്യത്തുടനീളം ഞങ്ങൾ പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0 അവതരിപ്പിച്ചു." രാജ്യത്തെമ്പാടുമുള്ള യാത്രക്കാര്‍ക്കായി സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം കെട്ടിപ്പടുക്കുന്നതിനായുള്ള ഒരു ചുവടുവയ്പ്പാണിത് എന്ന് ഡോ. ജയ്ശങ്കർ പറഞ്ഞു.
എന്താണ് ഇ-പാസ്‌പോർട്ട്?
വിമാന യാത്ര ചെയ്യുന്നതിനായി ഏറ്റവും അത്യാവശ്യം വേണ്ടത് പാസ്പോർട്ടാണ്. അതിൻ്റെ അഡ്വാൻസ് ലെവൽ രേഖയാണ് ഇ- പാസ്‌പോർട്ട്. അതായത് സുരക്ഷ മെച്ചപ്പെടുത്തി വേഗത്തിലുള്ള പ്രോസസിങ് നടത്തുന്നതിന് എംബഡഡ് ചിപ്പുള്ള പേപ്പര്‍, ഇലക്ട്രോണിക് പാസ്പോര്‍ട്ടാണ് ഇ പാസ്പോര്‍ട്ട്. പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് ഡാറ്റ, ഫോട്ടോ, പേര്, മറ്റ് വ്യക്തിഗത വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഈ ചിപ്പിൽ സൂക്ഷിക്കുന്നു.

യാത്ര ചെയ്യുമ്പോൾ ഉപകരിക്കുന്ന ആഗോള രേഖയായി ഇ- പാസ്പോർട്ടിനെ കണക്കാക്കാം. ഇതിൽ അച്ചടിച്ചിരിക്കുന്ന സ്വർണ നിറത്തിലുള്ള ചിഹ്നം പുതിയ ഇ-പാസ്‌പോർട്ടുകളെ വേർതിരിച്ചറിയാൻ സഹായിക്കുന്നു.
ഇ-പാസ്പോർട്ടിൻ്റെ പ്രവർത്തനം അറിയാം
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോൺടാക്റ്റ്‌ലെസ് വെരിഫിക്കേഷനും വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസും ഉറപ്പാക്കാൻ ഈ ചിപ്പിലൂടെ സാധിക്കുന്നു. ഇത് ICAO (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) മാനദണ്ഡങ്ങൾ പാലിക്കുന്നു. പാസ്പോർട്ട് തട്ടിപ്പുകൾ നടത്തുന്നതിൽ നിന്നും ഈ പുതിയ പദ്ധതി സംരക്ഷണം നൽകുന്നു. അതിനാൽ കൂടുതൽ സുരക്ഷ ഇ-പാസ്പോർട്ട് ഉറപ്പാക്കുന്നു. പാസ്പോര്‍ട്ട് പൂര്‍ണ്ണമായും തുറക്കാതെയോ ബാര്‍കോഡ് സ്‌കാന്‍ ചെയ്യാതെയോ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ചിപ്പ് വേഗത്തില്‍ വായിക്കാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്.
പാസ്‌പോർട്ട് സേവ 2.0 പ്രകാരം ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
- പാസ്‌പോർട്ട് സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ഇ-പാസ്‌പോർട്ടിനുള്ള അപേക്ഷ പൂരിപ്പിക്കുക.
- പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (POPSK) അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
- ഇതിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കുക.
- ബയോമെട്രിക് വെരിഫിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും വേണ്ടി നിങ്ങളുടെ അപ്പോയിന്റ്മെന്റ് തീയതിയിൽ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക.
ജൂലൈ 1 മുതൽ ഇന്ത്യയിലെ ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടർ വില ഇടിയുമോ? അതോ ഉയരുമോ? അറിയാം
ഇ-പാസ്‌പോർട്ടുകളുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാം?
മെച്ചപ്പെടുത്തിയ സുരക്ഷ: ബയോമെട്രിക് എൻക്രിപ്ഷൻ ഇ-പാസ്‌പോർട്ടുകൾ ഉയർന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനാൽ വ്യാജ പാസ്പോർട്ട് നിർമ്മിക്കുന്നതിനും മറ്റും സാധിക്കില്ല.
വേഗത്തിലുള്ള പ്രോസസ്സിംഗ്: ചിപ്പ് അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം നടത്തുന്നതിനാൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ അനാവശ്യമായി സമയം കളയാതെ പെട്ടെന്ന് തന്നെ പ്രോസസിംഗ് പൂർത്തിയാക്കാൻ സഹായിക്കുന്നു.
ആഗോള തലത്തിലും ഉപയോഗിക്കാം: തടസ്സമില്ലാത്ത യാത്രയ്ക്ക് അന്താരാഷ്ട്രതലത്തിലും ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഇ-പാസ്‌പോര്‍ട്ടുള്ള മറ്റു രാജ്യങ്ങള്‍
അമേരിക്ക, കാനഡ, മെക്‌സിക്കോ, പെറു, കൊളംബിയ, ചിലി, ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇ-പാസ്പോർട്ട് നിലനിൽക്കുന്നുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications