ഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ചലി 2019-2020 കാലയളവില്‍ വലിയ രീതിയില്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട്. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ആയ ടഫ്ലര് പുറത്തുവിട്ട കണക്കു പ്രകാരം പതഞ്ചലി കമ്പനി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം ലാഭയുര്ത്തിതായാണ് റിപ്പോര്‍ട്ട്. 423കോടി രൂപയാണ് പതഞ്ചലിക്ക് ഈ കാലയളവില്‍ ലഭിച്ച ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 349 കോടിയായിരുന്നു.
പതഞ്ചലി ഗ്രൂപ്പിന്റെ 80 ശതമാനവും കയ്യാളുന്നത് പതഞ്ചലി ആയുര്‍വേദയാണ്. 2020ല്‍ കമ്പനിയുടെ മൊത്തം വരുമാനം 9,023 കോടിയായി. പതഞ്ചലിയുടെ മൊത്തം വരുമാനത്തില്‍ 6 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മേജര്‍ ഷെയറുള്ള പതഞ്ചലി ആയുര്‍വേദയുടെ മൊത്തം വരുമാനം 8330 കോടി രൂപയായി ഉയര്‍ന്നു. 2018നേക്കാള്‍ മൊത്തം വരുമാനം 2.4 ശതമാനമാണ് ഉയര്‍ന്നത്. 2018ല്‍ 8136 കോടി രൂപയായിരുന്നു പതഞ്ചലി ആയുര്‍വേദയുടെ മൊത്തം വരുമാനം.
2016-2017 കാലയളവില്‍ പതഞ്ചലി ഉത്പന്നങ്ങളുടെ വിപണി വലിയ രീതിയില്‍ കൂപ്പ് കുത്തിയിരുന്നു. എന്നാല്‍ അതിനു മുന്നത്തെ വര്‍ഷത്തില്‍ 86 ശതമാനം വളര്‍ച്ചയാണ് പതഞ്ചലി ഗ്രൂപ്പ് നേടിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതഞ്ചലിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു എന്ന് പതഞ്ചലിയുടെ സഹ സ്ഥാപകനായ ബാബ രാംദേവ് പറഞ്ഞു. കോവിഡ് കാല ഘട്ടം പതഞ്ചലിയെ വലിയ രീതിയില്‍ ബാധിച്ചു, വിപണനം നടത്താന്‍ സാധിക്കാതെ വന്നു, എന്നാല്‍ സമാന്തമായ സംവിധാനങ്ങളുപയോഗിച്ച് ഇ കാലയളവില്‍ കമ്പനിക്ക് വലിയ രീതിയില്‍ വിജയം കൊയ്യാന്‍ സാധിച്ചതായും രാം ദേവ് അവകാശപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് മറ്റു കമ്പനികള്‍ ഒന്നോ രണ്ടോ മാസം അടച്ചിട്ടപ്പോഴും പതഞ്ചലി ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയെന്നും ഇത് പതഞ്ചലിയുടെ ലാഭ വിഹിതം ഉയര്‍ത്തിയതായും രാം ദേവ് പറഞ്ഞു.ലോകഡൗണ്‍ സമയത്ത് കമ്പനിയുടെ സ്വന്തം വാഹനങ്ങലുപയോഗിച്ചാണ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചത്. ശുദ്ധവും വിശ്യസ്യത നിറഞ്ഞുതുമായ ഉത്പന്നങ്ങളാണ് പതഞ്ചലി ഗ്രൂപ്പിന്റെ കൈമുതലെന്നും രാം ദേവ് അവകാശപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications