ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കാൻ പേടിഎം;18 മാസത്തിനുള്ളിൽ 20 ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്ന് കമ്പനി
ദില്ലി; ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാൻ പേടിഎം,. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 12-18 മാസത്തിനുള്ളില്‍ 20 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പേടിഎം അറിയിച്ചു.
നമ്മുടെ രാജ്യത്ത്, ക്രെഡിറ്റ് കാർഡുകൾ ഇപ്പോഴും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്, മാത്രമല്ല എല്ലാവർക്കും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നുമില്ല. പേടിഎമ്മിൽ, രാജ്യത്തെ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറ്റവും പ്രയോജപ്പെടുന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകൾ നൽകുകയെന്നാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്,കമ്പനി സിഇഒ ഭവേഷ് ഗുപ്ത പറഞ്ഞു.

ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും വിശകലനം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ സാമ്പത്തിക ജീവിതം നയിക്കാന്‍ സഹായിക്കുന്നതിനാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി വ്യാജ ഇടപാടുകള്‍ക്കെതിരെ ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിലൂടെ തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കും. പേടിഎം ക്രെഡിറ്റ് കാർഡുകൾക്ക് ഓരോ ഇടപാടിലും ഉറപ്പുള്ള ക്യാഷ്ബാക്കിനൊപ്പം സുതാര്യവും ആകർഷകവുമായ റിവാർഡ് പ്രോഗ്രാം ഉണ്ടായിരിക്കും.റിവാർഡ് പോയിന്റിന് കാലഹരണപ്പെടില്ലെന്ന് മാത്രമല്ല ഉപയോക്താക്കൾക്ക് പേടിഎം ഇക്കോസിസ്റ്റത്തിലെ വിവിധ പേയ്മെന്റുകൾക്കായി ഉപയോഗിക്കാനും കഴിയും. പേടിഎം ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തിലാകും ഇവ ലഭിക്കുകയെന്നതിനാൽ യാത്ര, വിനോദം, ഭക്ഷണം, തുടങ്ങി പല വിഭാഗങ്ങളിലും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടാൻ ഉപഭോക്താക്കളെ സഹായിക്കും, കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
