നോയിഡ ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം പുതിയ ഫ്ലൈറ്റ് ഓഫറുമായി രംഗത്ത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് പേടിഎമ്മിന്റെ ഈ ഓഫർ. അതായത് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാൻ പോകുന്നവർ പേടിഎം ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്താൽ 1500 രൂപ വരെ ക്യാഷ്ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിസ്കൗണ്ട് ലഭിക്കുന്നതിനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ FIRSTFLIGHT എന്ന പ്രൊമോ കോഡ് ഉപയോഗിക്കേണ്ടതുണ്ട്.
ഫസ്റ്റ് ഫ്ലൈറ്റ് ഓഫറിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിന് പേടിഎം മിനിമം നിരക്ക് ഏർപ്പെടുത്തിയിട്ടില്ല. ഓഫർ ഓരോ ഉപഭോക്താവിനും ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് ആളുകൾക്ക് പേടിഎമ്മിൽ ഒരു സ്ഥിരീകരിച്ച മൊബൈൽ നമ്പർ ആവശ്യമാണ്.

ഇടപാട് പൂർത്തിയായ 24 മണിക്കൂറിനുള്ളിൽ ലഭ്യമായ ക്യാഷ്ബാക്ക് ഉപയോക്താവിന്റെ പേടിഎം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുപ്പെടും. ക്യാഷ്ബാക്ക് കണക്കാക്കുന്നതിനുള്ള മൊത്തം ബുക്കിംഗ് തുകയിൽ നിന്ന് കൺവീനിയൻസ് ഫീസ് ഒഴിവാക്കുമെന്നും പേടിഎം പറഞ്ഞു. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ലഭിക്കാൻ അർഹതയില്ല.
പേടിഎമ്മിൽ നിങ്ങളുടെ കെവൈസി പൂർത്തിയാക്കാത്തവരോ അല്ലെങ്കിൽ പ്രതിമാസ വാലറ്റ് പരിധി ലംഘിച്ചവരോ ആയ വ്യക്തികൾക്ക് 3 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഒരു ഗോൾഡ് ബാക്കാകും ലഭിക്കുക. ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും മുൻകൂട്ടി അറിയിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും കമ്പനിയ്ക്ക് പിൻവലിക്കാനും മാറ്റം വരുത്താനും പൂർണ അവകാശമുണ്ടെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.
തല്‍ക്ഷണ ഡിജിറ്റല്‍ വായ്പയുമായി പേടിഎമ്മും ക്ലിക്‌സ് ഫിനാന്‍സും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
