കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം ഉപയോക്താവിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. ജാർഖണ്ഡിലെ ജംതാര ജില്ലയിൽ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളെ അന്വേഷിച്ചു വരികയാണെന്ന് മുംബൈ ഡി.ബി മാർഗ് പോലീസ് അറിയിച്ചു. നർഷി സുതർ (23), നന്ദകിഷോർ സുതർ (26), പുക്രാജ് സുതർ (36) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരൻ
കഴിഞ്ഞ മാസം അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി പരാതിക്കാരനായ അനിൽ ഷാ (73) പോലീസിനോട് പറഞ്ഞു. തന്റെ പേടിഎം അക്കൌണ്ടിന്റെ കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും അങ്ങനെ ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇയാൾക്ക് ലഭിച്ചത്.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ
സന്ദേശത്തിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് ഷാ വിളിച്ചു. തുടർന്ന് തന്റെ മൊബൈലിൽ 'ടീം വ്യൂവർ ആപ്പ്' ഡൌൺലോഡ് ചെയ്യാനും പേടിഎം അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും നമ്പറിലേക്കും ഒരു രൂപ അയയ്ക്കാനും തട്ടിപ്പുകാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. റാക്കറ്റിന്റെ സൂത്രധാരൻ എന്ന് വിശ്വസിക്കപ്പെടുന്ന മറ്റേ അറ്റത്തുള്ള വ്യക്തി തന്റെ പേടിഎം ഐഡിയും പാസ്‌വേഡും ആക്‌സസ്സുചെയ്‌തുവെന്ന് മനസിലാക്കാതെ ഷാ നിർദ്ദേശങ്ങൾ പാലിച്ചു. കോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് 1.72 ലക്ഷം രൂപയുടെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പിൻവലിച്ചിരുന്നു.
പ്രതികൾ
പ്രധാന പ്രതികൾ പിൻവലിച്ച തുകയിൽ നിന്ന് 50,000 രൂപ വിലവരുന്ന ബിഗ് ബസാർ ക്യാഷ് വൗച്ചറുകൾ വാങ്ങിയതായും വാട്ട്‌സ്ആപ്പ് വഴി ഈ വൗച്ചറുകൾ നർഷി, നന്ദകിഷോർ, പുക്രാജ് എന്നിവർക്ക് അയച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂവരും ഈ വൗച്ചറുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങി ലോവർ പരേൽ, ഗ്രാന്റ് റോഡ് പ്രദേശങ്ങളിൽ വിറ്റുവെന്നും പൊലീസ് കണ്ടെത്തി. പ്രധാന പ്രതി ജംതാരയിലാണ് താമസിക്കുന്നതെന്നും പിടിയിലാവർ പോലീസിനോട് പറഞ്ഞു.
നിരവധി തട്ടിപ്പുകൾ
ഒരേ തരത്തിലുള്ള ഇത്തരം തട്ടിപ്പുലൂടെ സംഘം നൂറുകണക്കിന് ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു. ബിഗ് ബസാർ വൗച്ചറുകളിലൂടെ വാങ്ങിയ 70 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ആകെ 2.22 ലക്ഷം രൂപ ഉണ്ടായിരുന്നു. ജനുവരി 20 വരെ കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
