ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി പേടിഎം. ജൂനിയർ ലെവലിലും മധ്യനിരയിലുമുള്ള 500 ഓളം പേരെയാണ് പിരിച്ചുവിടുന്നത്. കെവൈസി, ഒ2ഒ, റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഒരു ബില്യൺ ഡോളർ സമാഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ആകെയുള്ള ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.
പല സംസ്ഥാനങ്ങളിലെയും തലവന്മാരോടും ജൂനിയർ മാനേജർമാരോടും ടീം ലീഡർമാരോടും ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നവർക്ക് രണ്ട് മാസത്തെ വേതനം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയുടെ ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. രാജ്യമൊട്ടാകെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ജീവനക്കാർക്ക് അവരുടെ സോഫ്റ്റ്വെയർ ആക്സസ്, പാസ്കോഡുകൾ, മറ്റ് ആസ്തികൾ എന്നിവ കമ്പനിക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരായ സോഫ്റ്റ് ബാങ്ക്, അലിബാബ എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി പേടിഎം ഒരു ബില്യൺ ഡോളർ സമാഹരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിലേക്കാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
