കൊവിഡ് 19 പ്രതിസന്ധിക്കിടയിലും പ്രസക്തമായി തുടരുന്നതിന്, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കിടയില്‍ വളരുന്ന മത്സരത്തില്‍ ചേര്‍ന്നുകൊണ്ട് പതിനായിരത്തിലധികം കിരാന/ പ്രാദേശിക സ്റ്റോറുകള്‍, ചെറുകിട ഷോപ്പുകള്‍, ഹൈപ്പര്‍ലോക്കല്‍ ഡെലിവറികള്‍ക്കുള്ള ബിസിനസുകള്‍ എന്നിവയുമായി പങ്കാളിത്തമുണ്ടാകുമെന്ന് പേടിഎം മാള്‍ ഞായറാഴ്ച അറിയിച്ചു. മേഖലയില്‍ കമ്പനിയുടെ പ്രമുഖ എതിരാളികളായ ആമസോണ്‍, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട് എന്നിവരും സമാന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാട്സാപ്പുമായുള്ള റിലയന്‍സ് ജിയോമാര്‍ട്ടിന്റെ പങ്കാളിത്തവും ഏകദേശം ഇതേ രീതിയിലുള്ള ഒരു പദ്ധതിയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പേടിഎം മാള്‍ അതിന്റെ ഹൈപ്പര്‍ലോക്കല്‍ പ്രവര്‍ത്തനങ്ങള്‍ സ്കെയില്‍ ചെയ്യുന്നതിന് നിക്ഷേപം നടത്തുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള നൂറിലധികം നഗരങ്ങളില്‍ പലചരക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നു, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ നഗരങ്ങളിലേക്ക് ദീര്‍ഘിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 'ഞങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി സമീപത്തുള്ള ഓഫ്ലൈന് സ്റ്റോറുകളെ താല്‍പ്പര്യമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ചെറുകിട വില്‍പ്പനക്കാരുമായി സാധന സാമഗ്രികള്‍ സംഭരിക്കുന്നതിലും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു,' പേടിഎം മാള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീനിവാസ് മോത്തി വ്യക്തമാക്കി. നിലവില്‍ ഗാറ്റി, ഇകോം എക്സ്പ്രസ്, ഡല്‍ഹിവെരി, ബ്ലൂഡാര്‍ട്ട്, ഫെഡ്എക്സ് തുടങ്ങിയ ലോജിസ്റ്റിക്സ് പ്രമുഖരുമായി പേടിഎം മാള്‍ പ്രവര്‍ത്തിക്കുന്നു. ലോജിസ്റ്റിക്സ് പങ്കാളികളുടെ കൂടുതല്‍ പൂര്‍ത്തീകരണവും ഡെലിവറി എക്സിക്യൂട്ടിവുകളുടെ ജോലി പുനരാരംഭിക്കുന്നതുമാവുമ്പോള് ഡെലിവറി ദ്രുതഗതിയാലാകുമെന്ന് പേടിഎം അറിയിച്ചു.
ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ള പലചരക്ക് അവശ്യവസ്തുക്കളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായി കമ്പനി പറയുന്നു. 200 -ഓളം നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്നത് പേടിഎം മാളിലാണ്. പല പ്രാദേശിക സ്റ്റോറുകളിലും സാധന സാമഗ്രികളുണ്ട്. പക്ഷേ, അവരുടെ ജീവനക്കാരില്‍ പലരും സ്വന്തം പട്ടണങ്ങളിലേക്ക് മടങ്ങിയതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുന്നു.
പേടിഎം മാള്‍ അവരുടെ ലോജിസ്റ്റിക്സ് പങ്കാളികളുമായി ബന്ധിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ കൈമാറാനും ബിസിനസുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ മാത്രമല്ല, എഫ്എംസിജി ഭീമന്മാരുമായും പ്രാദേശിക സ്റ്റോറുകളുമായും ഒരുപോലെ പങ്കാളികളായ സൊമാറ്റോ, ഈബര്‍ തുടങ്ങിയവരും അവശ്യ പലചരക്ക് സാധനങ്ങള്‍ വാതില്‍പ്പടി വിതരണം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications